എം എ വേണു
പട്ടാമ്പി ഞാങ്ങാട്ടിരി മാഠായ സ്വദേശിയായ വേണു 1967 എപ്രിൽ 5 ന് ജനിച്ചു. 1990 ൽ സൂപ്പർ ഹിറ്റ് ചിത്രം സാമ്രാജ്യത്തിൽ അസ്സിസ്റ്റൻ്റ് ഡയറക്റ്ററായി തുടക്കം. തുടർന്ന് ആധാരം, സമാഗമം എന്നീ ചിത്രങ്ങളിലും അസ്സിസ്റ്റൻ്റ് സംവിധായകനായി.
1994 ൽ ശ്രീ ലോഹിതദാസിൻ്റെ രചനയിൽ ചകോരം എന്ന ചിത്രം തൻ്റെ ആദ്യ സംവിധാനത്തിൽ പിറന്നു. തൻ്റെ ആദ്യ സംവിധാനത്തിന് ആ കൊല്ലത്തെ മികച്ച നവ സംവിധായകനുള്ള കേരള സംസ്ഥാന അവാർഡ് ലഭിക്കാനുള്ള ഭാഗ്യമുണ്ടായി. ഒപ്പം ശാന്തി കൃഷ്ണക്ക് മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡും ചകോരം നേടിക്കൊടുത്തു. 1998 ൽ ആറാം ജാലകം ,2004 ൽ കാക്ക കറുമ്പൻ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. 2007 ൽ നരയ്നെ നായകനാക്കി പന്തയക്കോഴി എന്ന ചിത്രമാണ് ആവസാനമായി അദ്ദേഹം സംവിധാനം ചെയ്ത സിനിമ.ഈ ചിത്രം വിജയമാവുകയും ചെയ്തു.തുടർന്ന് ഈ ചിത്രം ഇതേ പേരിൽ തമിഴിലും മൊഴി മാറ്റി റിലീസ് ചെയ്ത് വിജയം നേടി. നല്ലൊരു ചിത്രകാരനും, ശിൽപിയും കുടയാണ് ശ്രീ എം എ വേണു.