വിക്രം
ജോൺ വിക്റ്ററിന്റേയും രാജേശ്വരി(പ്രശസ്ത തമിഴ് നടൻ ത്യാഗരാജന്റെ സഹോദരി)യുടേയും മകനായി തമിഴ്നാട്ടിൽ ജനിച്ചു. കെന്നഡി ജോൺ വിക്രം എന്നതാണ് യഥാർത്ഥ നാമം. സിനിമാഭിനയത്തിൽ തത്പരനായിരുന്ന ജോൺ വിക്ടർ ചില സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഗവണ്മെന്റ് ഉദ്യോഗസ്ഥയായ രാജേശ്വരി സബ്കലക്ടറായിട്ടാണ് സർവീസിൽ നിന്നും വിരമിച്ചത്.
Montfort school Yercaud -ൽ നിന്നും വിക്രം ബിരുദ പഠനം പൂർത്തിയാക്കി. സ്കൂൾ പഠനകാലത്തുതന്നെ നാടകങ്ങളിൽ അഭിനയിച്ചിരുന്നു. 1990 -ൽ En Kadhal Kanmani എന്ന തമിഴ് സിനിമയിൽ നായകനായിക്കൊണ്ടാണ് വിക്രം അഭിനയരംഗത്ത് തുടക്കം കുറിയ്ക്കുന്നത്. 1993 -ൽ ധ്രുവം എന്ന സിനിമയിൽ ഒരു വേഷം അഭിനയിച്കുകൊണ്ട് വിക്രം മലയാള സിനിമയിലും തന്റെ സാന്നിധ്യമറിയിച്ചു. തുടർന്ന് മാഫിയ, സൈന്യം, രജപുത്രൻ എന്നിവയുൾപ്പെടെ പത്ത് മലയാള ചിത്രങ്ങളിൽ വിക്രം അഭിനയിച്ചു. 1999 -ൽ വിക്രം നായക വേഷം ചെയ്ത Sethu എന്ന തമിഴ് ചിത്രം വലിയ വിജയമായതോടെയാണ് അദ്ദേഹം പ്രശസ്തിയിലേക്കുയർന്നത്. സേതുവിലെ അഭിനയത്തിന് തമിഴ്നാട് ഗവണ്മെന്റിന്റെ പ്രത്യേക പുരസ്ക്കാരത്തിന് അദ്ദേഹം അർഹനായി. കൂടാതെ ഫിലിംഫെയർ അവാർഡുകളുൾപ്പെടെ നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചു. തുടർന്ന് Dhool, Saamy തുടങ്ങിയ സിനിമകളിലൂടെ വിക്രം തമിഴിലെ സൂപ്പർതാര പദവിയിലേക്കുയർന്നു. 2003 -ൽ ഇറങ്ങിയ Pithamagan എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരത്തിന് അദ്ദേഹം അർഹനായി.
വിക്രമിന്റെ ഭാര്യ മലയാളിയായ ശൈലജ ബാലകൃഷ്ണൻ. മക്കൾ അക്ഷിത, ധ്രുവ് വിക്രം. ധ്രുവ് വിക്രം അഭിനേതാവാണ്.