മാമറപ്പൊരുളേ നിൻ

മാമറപ്പൊരുളേ നിൻ പതിനെട്ടാം പടി കാണാൻ
ഭൂമി തൻ പുരു പുണ്യം മാലയിട്ടൊരുങ്ങി
അമ്മയച്ഛനായ് ഗുരുവായ് നന്മ ചെയ്തു കാത്തരുളും
ദൈവമേ സ്വാമി അയ്യനേ വന്ദനം
(മാമറപ്പൊരുളേ..)

ജ്ഞാനരൂപനാകാശം എഴുത്തോലയായിതോ
ജ്ഞാനരൂപനാകാശം എഴുത്തോലയായി
ലിപിയോരോന്നും വെള്ളിത്താരകം
എൻ കാതിൽ നിൻ മൊഴിയോരോന്നും
വേദത്തേൻ കണം എന്നുള്ളിൽ നിൻ
പർണ്ണശാലയും പണിഞ്ഞു പാതിരാവിളക്കു വെച്ചു
പാടിടാം സ്വാമി പോരുമോ പോരുമോ
(മാമറപ്പൊരുളേ..)

അറിവിനു നിറവേകും അവതാരമാണു നീ
അറിവിനു നിറവേകും അവതാരമായ്
എൻ കണ്മുന്നിൽ ഓടിക്കളിക്കുന്ന വേദമേ
എൻ കണ്മുന്നിൽ ഓടിക്കളിക്കുന്ന വേദമേ
ആഴിപൂജയും കഴിഞ്ഞു പാദപൂജയും കഴിഞ്ഞ്
ഞാനുമെൻ നേർച്ച നൽകിടാം സ്വാമിയേ (2)
(മാമറപ്പൊരുളേ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mamarapporule nin

അനുബന്ധവർത്തമാനം