വൃശ്ചിക പൂമ്പുലരി
വൃശ്ചിക പൂമ്പുലരി വ്രതശുദ്ധി തരും പുലരി
മുദ്രയണിഞ്ഞവർ അമ്പലമുറ്റത്ത് ഒത്തു ചേരും പുലരി
സ്വാമി ഭക്തർ തൻ പൂമ്പുലരി
(വൃശ്ചികപ്പൂമ്പുലരി...)
സ്വാമിയേ അയ്യപ്പോ സ്വാമിയേ അയ്യപ്പോ
സ്വാമിയേ അയ്യപ്പോ ശരണം ശരണം അയ്യപ്പോ (2)
ജാതിഭേദമൊന്നുമില്ലാ ഉച്ചനീചത്വങ്ങളില്ലാ
മാലയിട്ട മനസ്സുകൾക്ക് മാവേലിനാട്
എന്നും സ്വാമിനാമഗീതം പാടും സായൂജ്യനാട്
(വൃശ്ചികപ്പൂമ്പുലരി...)
സ്വാമിയേ അയ്യപ്പോ സ്വാമിയേ അയ്യപ്പോ
സ്വാമിയേ അയ്യപ്പോ ശരണം ശരണം അയ്യപ്പോ (2)
പേട്ട തുള്ളി പാട്ടു പാടി കാടു കേറി മല കേറി
കൂട്ടമോടെ പതിനെട്ടാം പടികളേറി
സ്വാമിയെ കണ്ടു തൊഴുതു പുണ്യം നേടി
പാപനാശം വരുത്തി വിശുദ്ധി നേടി
(വൃശ്ചികപ്പൂമ്പുലരി...)
സ്വാമിയേ അയ്യപ്പോ സ്വാമിയേ അയ്യപ്പോ
സ്വാമിയേ അയ്യപ്പോ ശരണം ശരണം അയ്യപ്പോ (2)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Vrischika Poompulari
Additional Info
ഗാനശാഖ: