കന്നി അയ്യപ്പനെ കണ്ടോ

കന്നി അയ്യപ്പനെ കണ്ടോ
നിന്റെ പൊന്നും പതിനെട്ടാം പടിയിലിരിക്കുമീ
കന്നി അയ്യപ്പനെ കണ്ടോ
ഒന്നല്ലൊരായിരം വട്ടം തൊഴുതാലും
കന്നി അയ്യപ്പനെപ്പോലെ..

ഇരുമുടിക്കെട്ടുമായ് കാലം
നിന്റെ മലരടി തേടി വരുന്നു
പകലായും ഇരവായും സ്വാമി
പത്മപാദത്തിൽ കെട്ടിറക്കുന്നു
പുലിവാഹനനയ്യൻ ഈ പുലരുമ്പൊൾ നീരാടാൻ
എഴുന്നള്ളും വഴിയേ ഞാൻ
ഞാൻ ശംഖു വിളിച്ചലയുന്നു
(കന്നി അയ്യപ്പനെ കണ്ടോ...)

എരുമേലി പേട്ട തുള്ളുമ്പോൾ
ചിത്തം ഗരുഡനായ് മാനത്തലഞ്ഞു\
കല്ലിട്ടു കല്ലിടാം കുന്നിൽ
എന്റെ കദനത്തിൻ ഭാരമൊഴിഞ്ഞു
തിന്തകതോം തിന്തകതോം
തിരുമനസ്സേ നിൻ തിരുവടി
പന്തളമാം ദേശത്തും തുയിലുണര് തുയിലുണര്
കന്നി അയ്യപ്പനെ കണ്ടോ
ഒന്നല്ലൊരായിരം വട്ടം തൊഴുതാലും
കന്നി അയ്യപ്പനെപ്പോലെ..

തിരുവാഭരണങ്ങൾ ചാർത്തി
അയ്യൻ തിരുവടി വാഴുന്ന കണ്ടാൽ
പൊന്നമ്പലലമേട്ടിലയ്യാ
പരബ്രഹ്മാർത്ഥ ജ്യോതിസൂ കണ്ടാൽ
അതിനേക്കാൾ അതിനേക്കാൾ അതിനേക്കാൾ
ഒരു പുണ്യം മിഴികൾക്കില്ലീ മണ്ണിൽ കണി കാണാൻ അയ്യപ്പാ
(കന്നി അയ്യപ്പനെ കണ്ടോ...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanni ayyappane kando

അനുബന്ധവർത്തമാനം