താമരക്കിളി നെഞ്ചിനകത്തൊരു

താമരക്കിളി നെഞ്ചിനകത്തൊരു കൂടു കെട്ടും
വൃശ്ചികമാസക്കാലമായ് ഞാൻ മാലയണിഞ്ഞു
മാലയിൽ മുത്തായ് മിന്നണമയ്യപ്പാ (2)
മലയാള തിങ്കളാമെന്നയ്യപ്പാ
മല വാഴും തമ്പുരാനേ അയ്യപ്പാ
പുലിവാഹനമേറീട്ട് വഴിയോരം നിന്നിട്ട്
നിറയുന്നതെന്തേ നിന്നുടേ കണ്ണുകളെന്നെ കണ്ടിട്ട്
നിറയുന്നതെന്തേ നിന്നുടേ കണ്ണുകളെന്നെ കണ്ടിട്ട്
(താമരക്കിളി..)

അഭിഷേകം ചെയ്യും നേരത്തറിയാതെൻ കണ്ണീരിൽ
ചേർന്നലിയുന്നു പമ്പാ തീർത്ഥം മണികണ്ഠാ (2)
ഇനിയൊരു ജന്മം തന്നാലും ഞാൻ അയ്യപ്പൻ
തിരുനട കാവലിനായി നടക്കും ഒരയ്യപ്പൻ
തെങ്ങിളനീരും തേനും തേടി തെരുവോളം ചെന്നാലും
നിൻ മുന്നിൽ വീണുരുളൂം കാറ്റുമൊരയ്യപ്പൻ
നെയ്യിലങ്ങനെ മുങ്ങിടും തിരുമെയ്യനാമെന്നയ്യപ്പ
കൈയ്യിൽ മാമഴ വില്ലെടുത്ത് കലിംഗമേറ്റിടും അയ്യപ്പാ
(താമരക്കിളി..)

ഉടയോരാം കറവക്കാരൻ പതിനെട്ടിൻ പാലു കറന്നതു
നിറയുന്നു വെള്ളിനിലാവായ് അയ്യപ്പാ (2)
മൂവുലകങ്ങളെ മിഴിയിലൊതുക്കും ഗിരിവാസാ
മുക്കാലങ്ങളെ വരുതിയിൽ നിർത്തും ശബരീശാ
മിന്നലിളക്കും ചുരികയുമായെൻ
പെരുമാളേ  നീയെൻ മുന്നിൽ വന്നാലും
പേട്ട തുടങ്ങാറായില്ലേ
കൈയ്യയിച്ചു തുണച്ചിടും തൃക്കയ്യനാം പൊന്നയ്യപ്പാ
കണ്ണടച്ചു നടത്തിടും കലികാല രക്ഷകനയ്യപ്പാ
(താമരക്കിളി..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thamarakkili nenchinakathoru

അനുബന്ധവർത്തമാനം