അയ്യനെ കാണാൻ
അയ്യനെക്കാണാൻ സ്വാമി അയ്യനെക്കാണാൻ
പൊന്നമ്പലമേട്ടിൽ വാഴും അയ്യനെക്കാണാൻ (2)
കുന്നും പുഴിയും കാട്ടുകല്ലുംമുള്ളുകളും ചവിട്ടി
ഉല്ലാസരായ് ഇന്നു ഞങ്ങൾ വരുന്നയ്യപ്പാ
(അയ്യനെക്കാണാൻ...)
സ്വാമി ശരണം അയ്യപ്പാ
ശരണം ശരണം അയ്യപ്പാ (2)
മണ്ഡലവ്രതമെടുത്തു മാലയണിഞ്ഞു
ഇരുമുടിക്കെട്ടും താങ്ങി വരുന്നയ്യപ്പാ
പമ്പയിൽ കുളിച്ചു ഞങ്ങൾ ബലി കഴിഞ്ഞു
പമ്പമേളപ്പാട്ടും പാടി വരുന്നയ്യപ്പാ
കേറ്റം കഠിനം മലയേറ്റം കഠിനം
തൃക്കൈ നീട്ടി കരിമല നീലിമല
ഏറ്റിവിടെന്റയ്യാ
(അയ്യനെക്കാണാൻ...)
സ്വാമി ശരണം അയ്യപ്പാ
ശരണം ശരണം അയ്യപ്പാ (2)
പടിത്താഴെ എത്തി ഞങ്ങൾ തൊഴുതയ്യപ്പാ
നാളികേരം നടയിലങ്ങുടച്ചയ്യപ്പാ (2)
പടി പതിനെട്ടും തൊട്ടു തൊഴുതയ്യപ്പാ
തിരുമുൻപിലെത്തി ഞങ്ങൾ വിളിച്ചയ്യപ്പാ (2)
ദോഷം തീർക്കണേ സ്വാമി മോക്ഷം തരണേ
സ്വാമി തൃക്കൺ പാർത്ത് അടിയരുടെ അല്ലലകറ്റണമേ
(അയ്യനെക്കാണാൻ...)
സ്വാമി ശരണം അയ്യപ്പാ
ശരണം ശരണം അയ്യപ്പാ (2)