കന്നിമലക്കാരേ

 

കന്നിമലക്കാരേ ശരണം വിളിക്കാരേ (2)
പള്ളിക്കെട്ടും തലയിലേന്തി കൊടും കാടുകൾ മലകൾ കേറി (2)
പതിനെട്ടാം പടി ചവുട്ടാൻ പോകുവതെന്നാണ് (2)
മണ്ഡലവിളക്കിനോ മകരവിളക്കിനോ (2)
അയ്യപ്പൻ തിന്തകത്തോം സ്വാമി തിന്തകത്തോം (2)

പുലരിക്കു കുളി കഴിഞ്ഞു  പുലിവാഹനനെയോർത്ത്
ഒരു നൂറു ശരണങ്ങൾ നിങ്ങൾ വിളിച്ച്
കുരുത്തോലപ്പന്തലൊരുക്കി ഇരുമുടികൽ നിറച്ചൊരുക്കി
തിരുയാത്രയ്ക്കായിരങ്ങൾ തിരിച്ചിടുന്നു
അയ്യപ്പൻ തിന്തകത്തോം സ്വാമി തിന്തകത്തോം (2)

എരുമേലിയമ്പലത്തിൽ കെട്ടു താത്തണം
നിങ്ങൾ കുറി പൂശി പാട്ടു പാടി പേട്ട തുള്ളണം
വിരി വെച്ചങ്ങൊരുമിച്ച് ഭജന പാടണം
പിന്നെ വനമേടുകൾ താണ്ടിയങ്ങു പമ്പയിൽ ചെല്ലണം
അയ്യപ്പൻ തിന്തകത്തോം സ്വാമി തിന്തകത്തോം (2)

ഗണപതിക്കു നാളികേരം ഉടച്ചിടേണം
പിന്നെ തിരുമുടികൾ താങ്ങി നിങ്ങൾ മല കേറണം
പതിനെട്ടാം പടി കേറി അയ്യനെ കാണണം
പിന്നെ അഭിഷേകമെല്ലാം തൊഴുതു കാണണം
അയ്യപ്പൻ തിന്തകത്തോം സ്വാമി തിന്തകത്തോം (6)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kannimalakkare

അനുബന്ധവർത്തമാനം