ഇനിയും പാടാം അയ്യപ്പഗാനം

ഇനിയും പാടാം അയ്യപ്പഗാനം
ഈരേഴുലകും സ്വാമിമയം (2)
എന്നും പമ്പാതീർത്ഥത്തിൽ ആറാട്ട്
നിത്യം പുഷ്പ്ഭാഭിഷേകത്തിൻ മഴച്ചാർത്ത്
പുണ്യപ്രകാശത്തിൻ നിറച്ചാർത്ത്
(ഇനിയും.....)

പുഴകൾ മീട്ടും തംബുരുവിൻ നിൻ
പൂജാമന്ത്രം ശ്രുതിയിണക്കും (2)
കായും കനികളും കർമ്മഫലങ്ങളും
കാൽത്തളിരടിയിൽ കെട്ടിറക്കും
ശരണാഗതജന രക്ഷകനയ്യൻ
ശരണം സ്വാമി ശരണം
ഹരിഹരനന്ദന ശബരിഗിരീശ്വര
ശരണം നീയേ ശരണം
(ഇനിയും.....)

കലിദോഷത്തിൻ തലവേദന നിൻ
കൈപ്പുണ്യത്താൽ വിട പറയും (2)
തീരാദുരിതം തീർക്കും ഭഗവാൻ
ഓരോ മനസ്സിലും വാണരുളൂം
തിരുവടി മലരടി തിങ്കൾ കതിരടി
ശരണം സ്വാമി ശരണം
പാവനഗുണനിധി പരമകൃപാനിധി
പാലയപമ്പാ വാസാ
(ഇനിയും.....)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Iniyum Padam Ayyappa ganam

അനുബന്ധവർത്തമാനം