പനിനീർമലരിനൊരിതൾ
പനിനീര്‍ മലരിനൊരിതള്‍ കൊഴിഞ്ഞാലും
കാന്തി കുറഞ്ഞിടുമോ
നിന്‍ തളിര്‍ മെയ്യിന് കൈ പോയാലും
ചന്തം കുറഞ്ഞിടുമോ
ചന്തം കുറഞ്ഞിടുമോ
(പനിനീര്‍... )
പൂന്തേന്‍ തേടും വണ്ടിന് പൂവിന്‍
നിറമൊരു കഥയാണോ (2)
ഹൃദയം തേടുമെനിക്കീ തനുവിന്‍
കുറവില്‍ വ്യഥ വേണോ
കുറവില്‍ വ്യഥ വേണോ
ശ്രുതിയില്‍ ചേര്‍ന്നു ലയിച്ചാല്‍ പിന്നൊരു
ഗാനം കേള്‍ക്കണമോ (2)
മതിയിലിണങ്ങി ചേര്‍ന്നാല്‍ പിന്നീ -
രൂപം നോക്കണമോ
രൂപം നോക്കണമോ
പനിനീര്‍ മലരിനൊരിതള്‍ കൊഴിഞ്ഞാലും
കാന്തി കുറഞ്ഞിടുമോ
നിന്‍ തളിര്‍ മെയ്യിന് കൈ പോയാലും
ചന്തം കുറഞ്ഞിടുമോ
ചന്തം കുറഞ്ഞിടുമോ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Panineer Malarinorithal
Additional Info
Year:
1961
ഗാനശാഖ: