ഒന്നു ചിരിക്കൂ ചിരിക്കൂ സഖീ

 

ഒന്നു ചിരിക്കൂ ചിരിക്കൂ സഖീ
ഉള്ളത്തിൻ വാതിൽ തുറക്കൂ സഖീ (2)
അനുരാഗസാമ്രാജ്യസിംഹാസനം 
തന്നിലേയ്ക്കിരിക്കൂ സഖീ
ഒന്നു ചിരിക്കൂ ചിരിക്കൂ സഖീ
ഉള്ളത്തിൻ വാതിൽ തുറക്കൂ സഖീ

മാലാകെയും തീർന്നു മാലാഖയായ് 
മേഘമാലാപദം ചേർന്നു ഞാൻ (2)
ഞാനും വരുന്നൂ വരുന്നൂ സഖീ
സ്നേഹത്തിൻ നാട്ടിൽ വരുന്നൂ സഖീ

എല്ലാം മറന്നിന്നു കേൾക്കുന്നു ഞാൻ
ഒരു സ്വർലോകസംഗീതനാദം (2)
ആ നാദമെന്റെ ആത്മാവിലേയ്ക്കു 
കോരി ഒഴിക്കു സഖീ
എല്ലാം മറന്നു മറന്നു വരൂ
സ്നേഹത്തിൻ നാട്ടിൽ ഉയർന്നു വരൂ

മാനത്തു ഞാൻ കണ്ട മാൻപേടയെൻ പ്രേമ-
ഗാനങ്ങൾ കേൾക്കുന്നതുണ്ടോ (2)
ആ ഗാനമെന്റെ ആത്മാവിലേയ്ക്കു
കോരി ഒഴിക്കൂ സഖേ
ഒന്നു ചിരിക്കൂ ചിരിക്കൂ സഖീ
ഉള്ളത്തിൻ വാതിൽ തുറക്കൂ സഖീ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Onnu Chirikkuu Chirikkuu Sakhee