പറന്നുപോയോ ഇണക്കുയിലേ

 

പറന്നുപോയോ ഇണക്കുയിലേ - നീ
മറഞ്ഞുപോയൊ ഇനി വരില്ലേ
കഴിഞ്ഞതെല്ലാം പൊറുക്കുകില്ലേ -ഈ
ചുടുന്ന കണ്ണീർ തുടയ്ക്കുകില്ലേ
പറന്നുപോയോ ഇണക്കുയിലേ - നീ
മറഞ്ഞുപോയൊ ഇനി വരില്ലേ

സ്മരണകളെരിഞ്ഞു ചാമ്പലിലടിഞ്ഞു
മറയും ചുടലയിലെന്നെ
തനിയേ വെടിഞ്ഞുപോയോ പിരിഞ്ഞു
സഖീ നീ ഇനി വരില്ലേ
പറന്നുപോയോ ഇണക്കുയിലേ - നീ
മറഞ്ഞുപോയൊ ഇനി വരില്ലേ

എന്നാത്മാവിൻ അൾത്താരയിലൊളി -
ചിന്നിയ മണി വിളക്കേ (2)
അണഞ്ഞുവോ നീ കൂരിരുളിലെന്നെ
എറിഞ്ഞുവൊ സഖീ നീ
പറന്നുപോയോ ഇണക്കുയിലേ
മറഞ്ഞുപോയൊ ഇനി വരില്ലേ

തന്തികൾ തകർന്നു ഗാനവുമൊഴിഞ്ഞ
വീണയിതെന്തിനിനി (2)
നീയെന്നെ വിട്ടുപോയെങ്കിലെന്റെ
ജീവിതമെന്തിനിനി

പറന്നുപോയോ ഇണക്കുയിലേ - നീ
മറഞ്ഞുപോയൊ ഇനി വരില്ലേ
കഴിഞ്ഞതെല്ലാം പൊറുക്കുകില്ലേ -ഈ
ചുടുന്ന കണ്ണീർ തുടയ്ക്കുകില്ലെ
പറന്നുപോയോ ഇണക്കുയിലേ - നീ
മറഞ്ഞുപോയൊ ഇനി വരില്ലേ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Parannupoyo Inakkuyile

Additional Info

Year: 
1961