കേഴാതെ കണ്മണീ

 

കേഴാതെ കണ്മണീ.. നീ തൂകാതെ കണ്ണുനീർ
ഈശോമിശിഹാ തൻ കഥയോർത്തിനി
ഈശോമിശിഹാ തൻ കഥയോർത്തിനി 
ആശ്വാസം തേടൂ കുഞ്ഞേ
കേഴാതെ കണ്മണീ

വിശ്വം നമിക്കുന്ന പുണ്യശിരസ്സിൽ
മുൾക്കിരീടം വെച്ച ലോകമല്ലേ
പങ്കിലമാക്കില്ലെൻ കൈകൾ ഈ രക്തത്തിൽ
പങ്കില്ലെന്നോതിനാൻ പീലാത്തോസ്

പാപികളെന്നിട്ടും ശ്രീയേശുനാഥനെ
ക്രൂശിക്കാൻ തന്നെ ഒരുങ്ങിയില്ലേ
തടിച്ച കുരിശു ചുമന്നു നടന്നു
തളർന്നുവീണൂ കർത്താവ്

തൻ പ്രിയസുതനെ ചുംബിക്കാനായ്
വെമ്പിയണഞ്ഞൂ മാതാവ്

വാർന്നൊഴുകുന്ന വിയർപ്പു തുടച്ചൂ
പുണ്യം ചെയ്ത വെറോണിക്ക
അദ്ഭുതമാ കൈലേസിൽ കണ്ടൂ 
ചില്പുരുഷൻ തൻ തിരുവദനം

കള്ളന്മാർതൻ നടുവിൽ നിർത്തീ
കർത്താവിനെ അവർ കുരിശേറ്റീ
കുന്തംകൊണ്ടാ തിരുഹൃദയത്തെ
കുത്തിമുറിച്ചു നിണമൂറ്റീ

അരുമസുതന്റെ ജഡം മടിയിൽ 
ചേർത്തലച്ചു കേണൂ പെറ്റമ്മാ
കബറിലടക്കീ കല്ലു നിരത്തീ
കാവൽ നിന്നൂ ദുഷ്ടന്മാർ

ഉയർത്തെണീറ്റൂ മൂന്നാം നാളിൽ
ഉലകിൻ രക്ഷകനാമീശോ
ഉദിച്ചുപൊങ്ങിയ തേജസ്സിൽ
തല കുനിച്ചു നിന്നൂ വിശ്വങ്ങൾ
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kezhaathe Kanmanee

Additional Info

Year: 
1961

അനുബന്ധവർത്തമാനം