കണ്ടാ നല്ലൊരു ചേട്ടാ

കണ്ടാ നല്ലൊരു ചേട്ടാ
കഷണ്ടിയുള്ളൊരു ചേട്ടാ (2)
കറുകറെ എന്തിനു നോക്കിണു മോന്തി-
ക്കുടിച്ചുകൊള്ളു ചേട്ടാ
കണ്ടാ നല്ലൊരു ചേട്ടാ
കഷണ്ടിയുള്ളൊരു ചേട്ടാ

സുഖിച്ചുറങ്ങാൻ കൊള്ളാം-ഇതു
സ്വപ്നം കാണാൻ കൊള്ളാം (2)
തലയ്ക്കൊരൽപ്പം പിടിച്ചുപോയാൽ
സ്വർഗ്ഗം തന്നെ എല്ലാം
കണ്ടാ നല്ലൊരു ചേട്ടാ
കഷണ്ടിയുള്ളൊരു ചേട്ടാ

ഒഴപ്പിടാതെൻ കള്ളീ
ഇങ്ങൊഴിച്ചു താടീ തുള്ളി (2)
കിറിവരെ എത്തിയ കോപ്പ വലിക്കണ
പെണ്ണിവളെന്തൊരു പുള്ളി!(2)

മത്തു പിടിച്ചോ കാലാ-
മധുവല്ലിതു പശുവിൻ പാലാ (2)
കേട്ടാലിങ്ങനെ ലഹരി വരുന്നവൻ
ചൊട്ടു കുടിച്ചാൽ ശേലാ!

കണ്ടാ നല്ലൊരു ചേട്ടാ
കഷണ്ടിയുള്ളൊരു ചേട്ടാ
കറുകറെ എന്തിനു നോക്കിണു മോന്തി-
ക്കുടിച്ചുകൊള്ളു ചേട്ടാ
കണ്ടാ നല്ലൊരു ചേട്ടാ
കഷണ്ടിയുള്ളൊരു ചേട്ടാ

ഒഴിഞ്ഞുവോടീ കപ്പ്-ഇനി
ഒണ്ടോ ഇത്തിരി തപ്പ് (2)
ഒറക്കമാണോ കറക്കമാണോ
എനിക്കൊരോർമ്മത്തപ്പ്
കണ്ടാ നല്ലൊരു ചേട്ടാ
കഷണ്ടിയുള്ളൊരു ചേട്ടാ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kandaa Nalloru Chettaa

Additional Info

Year: 
1961