മിണ്ടാത്തതെന്താണു തത്തേ

 

മിണ്ടാത്തതെന്താണു തത്തേ-ഒന്നും
മിണ്ടാത്തതെന്താണു തത്തേ
നീ ഗാനം മറന്നോ നാണം വന്നോ
മിണ്ടാത്തതെന്താണു തത്തേ

കരളിന്റെ തന്തിയിൽ ഗാനം തുടിയ്ക്കുന്ന
കരളിന്റെ തന്തിയിൽ ഗാനം തുടിയ്ക്കുന്ന
കമനീയ കല്യാണരാവിൽ - ഒന്നും
മിണ്ടാത്തതെന്താണു തത്തേ

മാനത്തുനിന്നും വഴിതെറ്റി വന്ന
മാലാഖയല്ലോ നീ (2)
മഴവില്ലുപോലെന്റെ മണിമച്ചിൽ വന്ന
മഴവില്ലുപോലെന്റെ മണിമച്ചിൽ വന്ന
മണവാട്ടിയല്ലോ നീ -  ഒന്നും
മിണ്ടാത്തതെന്താണു തത്തേ

കതിർമണ്ഡപത്തിലെ കനകവിളക്കുകൾ
കളകാന്തി ചിന്തുന്ന രാവിൽ (2)
പലനാളു ഞാൻ കണ്ട സ്വപ്നങ്ങൾ വന്നെന്നെ
പലനാളു ഞാൻ കണ്ട സ്വപ്നങ്ങൾ വന്നെന്നെ
മലർമാലയണിയിച്ച രാവിൽ -  ഒന്നും
മിണ്ടാത്തതെന്താണു തത്തേ
നീ ഗാനം മറന്നോ നാണം വന്നോ
മിണ്ടാത്തതെന്താണു തത്തേ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mindaathathenthaanu Thathe

Additional Info

Year: 
1961