മാനത്തെ മീനാറിൽ
മാനത്തെ മീനാറിൽ നക്ഷത്ര പൊൻ നാണ്യങ്ങൾ
ആരാരോ തൂകുന്നേ വാരിക്കൂട്ടിക്കോ
കൈയ്യെത്തും ദൂരത്തായ് മായത്തിങ്കൾ കൊട്ടാരം
മേടിക്കാം മേളിക്കാം വട്ടം കൂട്ടിക്കോ
വാരിപ്പോകാം മേഘം പോലെ
സ്വപ്നം നീളെ സ്വർഗ്ഗം തേടാം
തേടാം തേടാം തേടാം
(മാനത്തെ മിനാറിൽ..)
വിണ്ണിൻ അതിരോരം ഇടിമിന്നൽ തുടിതുള്ളും കാറ്റിൽ
ഏതോ നിധിയുണ്ടേ ചൂണ്ടിക്കോ ചൂണ്ടിക്കോ
സൂര്യൻ പകലാകെ തിരി വെയ്ക്കും മണിദീപം വാങ്ങാൻ
പോകാം വിലപേശാം കൂടിക്കോ
അന്തിതോപ്പിൽ കണ്ടില്ലേ ചന്തം ചിന്തും ചാന്താട്ടം
രാവിൻ കണ്ണിൻ കണ്ടില്ലേ ഉൽക്കപ്പൂവിൻ മിന്നാട്ടം
മണ്ണിൽ മൂടൽമഞ്ഞായ് കണ്ണിൽ കാണും കരയെല്ലാം
റൊക്കം വാങ്ങാൻ ചട്ടം കെട്ടിക്കോ
(മാനത്തെ മിനാറിൽ..)
പീലിക്കുട നെയ്യും മഴവില്ലിൻ തടി മട്ടുപ്പാവിൽ
ചായാം തളരുമ്പോൾ തെല്ലോളം
മാരിപ്പനിനീരിൽ കുളിരോളപ്പുഴ നീന്തിചെല്ലാം
നേടാം കടലോളം ആവേശം
പോകാനില്ലേ കാതങ്ങൾ മിന്നൽ മായും തീരങ്ങൾ
കൂടെപ്പോരും നേട്ടങ്ങൾ കാൽക്കൽ വീഴും ജാലങ്ങൾ
എന്നും ഉള്ളിന്നുള്ളിൽ ചതുരംഗത്തിൻ കരുനീക്കം
ഉന്നം കാണാൻ കള്ളച്ചൂതാട്ടം
(മാനത്തെ മിനാറിൽ..)