അണിയമ്പൂ മുറ്റത്ത്

അണിയമ്പൂ മുറ്റത്ത്
വളർമാവിൻ കൊമ്പത്ത്
ഇണമുണ്ടും തോരയിടുന്നു
പൂമ്പുലരി പെണ്ണാള്
മാനത്തെ കടവിൽ മരതകപ്പടവിൽ
നിറമുള്ള നിഴലായ് മറയുന്നതാര്
ഉം..ഉം..ഉം
(അണിയമ്പൂ...)

ഓ..ഓ..മുകിലിൻ തട്ടകത്തിൽ മുടി മിനുക്കം
കടലിൻ പെട്ടകത്തിൽ കണ്മഷി തിളക്കം
ഓ..കിളി തൻ കൊഞ്ചലിലാ വള കിലുക്കം
പുഴ തൻ പുഞ്ചിരിയിൽ കാൽത്തള ഇളക്കം
മധുരം മറന്നാൽ പോലും
തേനേ നീ അവളോട് മൊഴി ചോദിക്കൂ
ആരോ ഇളം കാറ്റു പോലെ
(അണിയമ്പൂ...)

ഓ..ഒരു നാൾ ഞാൻ അവൾക്ക് താലി കെട്ടും
ഹൃദയം വാർമുടിയിൽ താമരയാക്കും
ഓ..പനിനീർ ചെമ്പകത്തിൽ പായ് വിരിക്കും
പവിഴം കൊണ്ടവൾക്ക് പടിപ്പുര തീർക്കും
മിഴികൾ തളരും നേരം
മാനേ നീയവളോടു മഷി ചോദിക്കൂ
ആരോ ഇളം കാറ്റു പോലെ
(അണിയമ്പൂ...)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aniyamboomuttathu

Additional Info

അനുബന്ധവർത്തമാനം