ആനന്ദ് രാജ്
രവീന്ദ്രൻ മാഷിനൊപ്പം മഴയെത്തും മുമ്പേ സിനിമയിൽ സംഗീതം ചെയ്താണ് അരങ്ങേറ്റം. മഴയെത്തും മുമ്പെയിലെ ഒരു ഗാനം മമ്മൂട്ടിയും (റാപ്പ്) ഉഷാ ഉതുപ്പും എം ജി ശ്രീകുമാറും ചേർന്നാണ് പാടിയത് (കോളേജ് കാമ്പസ്സിൽ) പിന്നൊന്ന് മനോ (മനസ്സ്പോലെ പായും നദി) സുജാത പാടിയ സ്വര്ണ പക്ഷി സ്വർണപ്പക്ഷി .ഈ മൂന്ന് വ്യത്യസ്ഥങ്ങളായ കംപോസിഷനുകൾ ആയിരുന്നു എങ്കിലും എന്തിനു വേറൊരു സൂര്യോദയവും ആത്മാവിൻ പുസ്തകത്താളിലും ഒക്കെ ഹിറ്റ് ചാർട്ടിൽ ഇടം കിട്ടിയപ്പോൾ ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു . അത് കഴിഞ്ഞ് ഹിന്ദിയിൽ സണ്ണി ഡിയോൾ നായകനായ സോർ എന്ന സിനിമയ്ക്ക് ആഗോഷ് എന്നാ പേരിൽ മറ്റു രണ്ടു കമ്പോസര്മാരോട് കൂടെ (ഗോപാൽ, ശലീൻ) ചേർന്ന് സംഗീതം നല്കിയിരുന്നു ആനന്ദ്. ലഫംഗെ പരിന്ദെ എന്ന പ്രദീപ് സര്ക്കാരിന്റെ സിനിമയ്ക്കും ,ഇടക്കാലത്ത് കെ ടി കുഞ്ഞുമോന്റെ രണ്ടു സിനിമകൾ കോടീശ്വരൻ (അദ്ദേഹത്തിന്റെ മകൻ നായകനായ) ശക്തി (വിനീത്, രാധിക) തുടങ്ങിയ സിനിമകൾക്കും ആനന്ദ് ആയിരുന്നു സംഗീതം നൽകിയത്. ഇതൊക്കെ കൂടാതെ ഒട്ടനവധി പരസ്യ ജിംഗിൽസ് അദ്ദേഹത്തിന്റെ പേരില് ഉണ്ട് . പ്രശസ്ത ബ്രാൻഡുകൾ പലതിന്റെയും സിഗ്നേച്ചർ ട്യൂണുകൾ അദ്ദേഹത്തിന്റെതാണ് .