മലർമാസം ഇതൾ കോർക്കും

മലർമാസം ഇതൾകോർക്കും
ഈ ഓമൽ പൂമേനിയിൽ
മുകിൽമാനം മഷിതേക്കും
ഈ വെണ്ണിലാ കൺകളിൽ
തേൻതേന്നലാടാടുമൂഞ്ഞാല നീയല്ലേ
നീ കുറുമ്പിന്റെ തേരേറി വന്നില്ലേ

നിൻ നെഞ്ചിതിൽ തത്തും
തൂമുത്തു ഞാൻ മുത്തും
എല്ലാം മറന്നു പാടും
നിന്നോടലിഞ്ഞു ചേരും
ഇമ ചായുമഴകിന്റെ കുനുപീലിയിൽ
കനിവാർന്ന മിഴിചേർന്നു ശ്രുതിതേടവേ
ഇളമാന്തളിർ തനുവാകെയെൻ
നഖലേഖനം സുഖമേകവേ
ഇന്നോളമില്ലത്തൊരാനന്ദമറിയും നാം

പൂർണ്ണേന്ദുവോ പൂവോ
മാൻപേടയോ നീയോ
ഉള്ളിൽ മിനുങ്ങിമിന്നും
കണ്ണിൽ കുണുങ്ങിയോടും
ഇടതൂർന്ന മുടിമാടി മലർ ചൂടുവാൻ
തുടുവിണ്ണിൽ വിടരുന്നു പുലർതാരകൾ
പ്രിയമേറുമീ നിമിഷങ്ങളിൽ
നിനക്കായി ഞാൻ പകരുന്നിതാ
നവമോഹനാളങ്ങൾ നിറമേകുമീ ജന്മം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Malarmasam Ithal Korkkum

Additional Info