എൻ മിഴിക്കുള്ളിൽ - F

എൻ മിഴിക്കുള്ളിൽ നീ മാത്രം
പൊൻമുകിൽ പോറ്റും വെൺപ്രാവേ
വേനൽക്കാറ്റായ് മാഞ്ഞേ പോയോ
ഏതോരോർമ്മക്കായൽതീരം തേടുവാൻ നീ
ദൂരേദൂരേ താരാദീപം താനേ മായുമ്പോൾ
ഇനിയും ഞാൻ ഏകയായ്
(എൻ മിഴിക്കുള്ളിൽ...)

ഈ പാതിവഴിയിൽ ഞാനും 
പഴയ നിനവും മാത്രം
അലസമലയായ്
ഈ വിങ്ങും ഇരുളിൽ നീറും 
മുറിവു കരിയും പാട്ടിൻ
ചിറകു തഴുകുവാൻ
കനവിൽ ഉണരൂ നീ
താനേ മായുമ്പോൾ
ഇനിയും ഞാനേകയായ്

എൻ മിഴിക്കുള്ളിൽ നീ മാത്രം
പൊൻമുകിൽ പോറ്റും വെൺപ്രാവേ
വേനൽക്കാറ്റായ് മാഞ്ഞേ പോയോ
ഏതോരോർമ്മക്കായൽതീരം തേടുവാൻ നീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
En mizhikkullil - F

Additional Info

Year: 
1995