എൻ മിഴിക്കുള്ളിൽ
എൻ മിഴിക്കുള്ളിൽ നീ മാത്രം
പൊൻ മുകിൽ തോൽക്കും വെൺപ്രാവേ
വേനൽ കാറ്റായി മാഞ്ഞേ പോയോ
ഏതോ ഓർമ്മക്കായൽതീരം തേടുവാൻ നീ
ദൂരേ ദൂരേ താരാദീപം
താനേ മായുമ്പോൾ
ഇനിയും ഞാൻ ഏകനായി
(എൻ മിഴിക്കുള്ളിൽ...)
ഈ പാതിവഴിയിൽ ഞാനും
പഴയ നിനവും മാത്രം
അലസമലയായീ
ഈ വിങ്ങും ഇരുളിൽ നീറും
മുറിവു കരിയും പാട്ടിൻ
ചിറകു തഴുകുവാൻ
കനവിൽ ഉണരൂ നീ
താനേ മായുമ്പോൾ
ഇനിയും ഞാനേകനായ്
(എൻ മിഴിക്കുള്ളിൽ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
En mizhikkullil
Additional Info
ഗാനശാഖ: