മനസ്സ് പോലെ

മനസ്സ് പോലെ പായും നദി
കടലെവിടെയെന്നറിയാതെ ഒഴുകും നദി
അലസമായി നീങ്ങും നദി
ഉള്ളിൽ അലചുഴി തിരയോടെ തേങ്ങും നദി

മനസ്സ് പോലെ പായും നദി
രസഗസലുകൾ പാടും നദി
ഗംഗാമാ പാടമ്മാ സാഗരസംഗീതം
അലസമായ് നീങ്ങും നദി
ഉള്ളിൽ അലചുഴി തിരയോടെ തേങ്ങും നദി

മനസ്സ് പോലെ പായും നദി
രസഗസലുകൾ പാടും നദി
ഗംഗാമാ പാടമ്മാ സാഗരസംഗീതം
കരയുടെ കരളിന് കുളിരായ്
തിരവിരലെഴുതുന്ന കവിത
കരയുടെ കരളിന് കുളിരായ്
തിരവിരലെഴുതുന്ന കവിത

ഏത് രാഗം പാടുന്നു നീ
ഏത് താളം തേടുന്നു നീ
ഗലികൾ കേറി ഗതികൾ മാറി
യാത്ര വീണ്ടും തുടരുന്നു
ഗംഗാമാ പാടമ്മാ പല്ലവി ഈണങ്ങൾ
ലഹരികൾ നുണയുന്ന കടലിൽ
നിഴലുകൾ ചിതറുന്ന പടവിൽ
കരയുടെ കരളിന് കുളിരായ്
തിരവിരലെഴുതുന്ന കവിത

ഭൂമി പാടും ഭൂപാളമായ്
ഓലിമേള സല്ലാപമായ്
ഒടുവിലെന്നോ കടല് ചേരാൻ
ഓർമ്മ പെയ്യും മഴപോലെ
ഗംഗാമാ പാടമ്മാ മംഗളഗാനങ്ങൾ
ഓ കനവിന് കസവല ഞൊറിയാൻ
കുമിളകൾ വിരിയുന്ന വഴിയേ
കരയുടെ കരളിന് കുളിരായ്
തിരവിരലെഴുതുന്ന കവിത

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manassu pole

Additional Info

Year: 
1995