ആത്മാവിൻപുസ്തക (F)

ആത്മാവിന്‍ പുസ്തകത്താളില്‍ ഒരു മയില്‍ പീലി പിടഞ്ഞൂ....
വാലിട്ടെഴുതുന്ന രാവിന്‍ വാല്‍ക്കണ്ണാടി ഉടഞ്ഞു 
വാര്‍മുകിലും സന്ധ്യാംബരവും ഇരുളില്‍ പോയ്മറഞ്ഞൂ 
കണ്ണീര്‍ കൈവഴിയില്‍ ഓര്‍മ്മകളിടറി വീണൂ.....

ആത്മാവിന്‍ പുസ്തകത്താളില്‍ ഒരു മയില്‍ പീലി പിടഞ്ഞൂ.......

കഥയറിയാതിന്നു സൂര്യന്‍ സ്വര്‍ണ്ണത്താമരയെ കൈവെടിഞ്ഞു.......(2)
അറിയാതേ ആരുമറിയാതേ ചിരിതൂകും താരകളറിയാതേ..... 
അമ്പിളിയറിയാതേ ഇളം തെന്നലറിയാതേ 
യാമിനിയില്‍ ദേവന്‍ മയങ്ങി........

ആത്മാവിന്‍ പുസ്തകത്താളില്‍ ഒരു മയില്‍ പീലി പിടഞ്ഞൂ.....

നന്ദനവനിയിലെ ഗായകന്‍ ചൈത്ര വീണയെ കാട്ടിലെറിഞ്ഞു.......(2)
വിടപറയും കാനന കന്യകളേ  അങ്ങകലെ നിങ്ങള്‍ കേട്ടുവോ.....
മാനസ തന്ത്രികളില്‍... വിതുമ്പുന്ന പല്ലവിയില്‍... 
അലതല്ലും വിരഹ ഗാനം......... (പല്ലവി)

ആത്മാവിന്‍ പുസ്തകത്താളില്‍ ഒരു മയില്‍ പീലി പിടഞ്ഞൂ.....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
1
Average: 1 (1 vote)
AathmaavinPusthaka