എന്തിന് വേറൊരു (M)

എന്തിന് വേറൊരു സൂര്യോദയം.....(2)
നീയെൻ പൊന്നുഷ സന്ധ്യയല്ലേ......
എന്തിനു വേറൊരു മധു വസന്തം.......(2)
ഇന്ന് നീയെന്നരികിലില്ലേ....മലർവനിയിൽ
വെറുതേ എന്തിനു വേറൊരു മധു വസന്തം.......

നിന്റെ നൂപുര മർമ്മരം ഒന്നു കേൾക്കാനായ് വന്നു ഞാൻ.....
നിന്റെ സാന്ത്വന വേണുവിൽ രാഗ ലോലമായ് ജീവിതം.......
നീയെന്റെയാനന്ദ നീലാംബരീ....
നീയെന്നുമണയാത്ത ദീപാഞ്ജലീ....
ഇനിയും ചിലമ്പണിയൂ........
എന്തിന് വേറൊരു മധുവസന്തം...

ശ്യാമ ഗോപികേ ഈ മിഴിപൂക്കളിന്നെന്തേ ഈറനായ്......
താവകാംഗുലീ ലാളനങ്ങളിൽ ആർദ്രമായ് മാനസം......
പൂ കൊണ്ടു മൂടുന്നു വൃന്ദാവനം.....
സിന്ദൂരമണിയുന്നു രാഗാംബരം......
പാടൂ സ്വരയമുനേ.......... (പല്ലവി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
9
Average: 9 (1 vote)
Enthinu veroru