കല്ലേ കനിവില്ലേ

 

കല്ലേ കനിവില്ലേ കല്ലേ കനിവില്ലേ
കൊള്ളയടിക്കും പണപ്പെട്ടി തന്‍
പല്ലുകളെക്കാള്‍ നിനക്കു നെഞ്ചില്‍
കല്ലേ കനിവില്ലേ  കല്ലേ കനിവില്ലേ

തെല്ലുനാള്‍ മഴയേറ്റുകിടന്നാല്‍
കല്ലിതുമലിയില്ലേ (2)2
പാവത്തിന്‍ ചുടുബാഷ്പം വീണാല്‍
പാപപ്രഭുവിനു ദയവുണ്ടാമോ
കല്ലേ കനിവില്ലേ കല്ലേ കനിവില്ലേ

ചോറും പാലും പഴവും ഞങ്ങള്‍ ചോദിച്ചില്ലല്ലോ (2)
കണ്ണുനീരിനാല്‍ ഉപ്പുതളിച്ചൊരു
കഞ്ഞിക്കായി വരുന്നു ഞങ്ങള്‍
കല്ലേ കനിവില്ലേ  കല്ലേ കനിവില്ലേ

അഞ്ചും പട്ടുടയാടകളണിയാന്‍ ആശയുമില്ലല്ലോ (2)
പാരില്‍ നാണം മറയ്ക്കുവാനൊരു
കീറയ്ക്കായ് വരുന്നു ഞങ്ങള്‍
കല്ലേ കനിവില്ലേ കല്ലേ കനിവില്ലേ

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kalle kaniville