പൂരണമധു മാറിലേന്തിയ

 

പൂരണമധു മാറിലേന്തിയ
പുണ്യവാന്‍ പുതുമാരനല്ലോ (2)
നാരിമാര്‍ നശീദ പാടിയ
സുന്ദരപ്പുതുമാരനല്ലോ (2)

കേതിരക്കനിയാ മുഖത്തിലു
പുഞ്ചിരിക്കും മാരനല്ലോ (2)
പൂതി ഖല്‍ബില്‍ ചേര്‍ന്നിണങ്ങിയ
പുഷ്പലോലമാ‍രനല്ലോ (2)
പൂമണിയറയ്ക്കുള്ളിലിരിക്കും പെണ്ണ്
താമരയിതള്‍ പോലെ തളര്‍ന്ന കണ്ണ് (2)

നന്മയില്‍ മികവുള്ള സുറുമയുമെഴുതി
കണ്മഷിയാല്‍ കണ്‍കോണുകളെഴുതി
ഉണ്മയിലഴകിന്‍ പൊന്നൊളിയൊഴുകി
കൂട്ടിലെ പഞ്ചവർണ്ണക്കിളിയെപ്പോലെ
പാട്ടു കേട്ടുലഞ്ഞു പൂങ്കരളു പോലെ (2)

മുത്തി മണത്തൊരത്തറണിഞ്ഞു
തത്തമ്മപ്പൊന്‍ ചുണ്ടു വിരിഞ്ഞു
പത്തരമാറ്റൊളി മുത്തു വിളഞ്ഞു
പൂമണിയറയ്ക്കുള്ളിലിരിക്കും പെണ്ണ്
താമരയിതള്‍ പോലെ തളര്‍ന്ന കണ്ണ് (2)

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pooranamadhu