പൂമുറ്റത്തൊരു മുല്ല വിരിഞ്ഞു
പൂമുറ്റത്തൊരു മുല്ല വിരിഞ്ഞ്
പൂമണമില്ലെന്നാരു പറഞ്ഞ്
പൂമ്പൊടിയിൽ മൊഞ്ചും കാട്ടി
ഞാൻ പറയും മണമുണ്ടെന്ന്
(പൂമുറ്റത്തൊരു. . . )
ആറ്റുവഞ്ചി പൂത്ത കാലം
അരളിയെല്ലാം പൂത്ത കാലം
ആറ്റുനോറ്റു ഞാനിരുന്നെൻ
മുല്ലയൊന്ന് പൂത്തുകാണാൻ
(ആറ്റുവഞ്ചി. . )
എന്തേ മുല്ലേ പൂക്കാത്തൂ
കണ്ടവരെല്ലാം ചോദിച്ചു (2)
പൊൻവളയണിയാറായില്ലേ
കിങ്ങിണികെട്ടാറായില്ലേ (2)
(പൂമുറ്റത്തൊരു. . . )
കാത്തിരിപ്പും നിർത്തി ബെച്ച്
ഞാനുറങ്ങാൻ പോയ നേരം
കാറ്റുബന്ന് കതകിൽ മുട്ടി
പാതിരാവിൽ കമ്പി തന്ന്
(കാത്തിരിപ്പും. . . )
പൂമുറ്റത്തൊരു മുല്ല വിരിഞ്ഞ്
പൂമണമില്ലെന്നാരു പറഞ്ഞ്
പൂമ്പൊടിയിൽ മൊഞ്ചും കാട്ടി
ഞാൻ പറയും മണമുണ്ടെന്ന്
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Poomuttathoru mulla
Additional Info
ഗാനശാഖ: