പെണ്ണിന്റെ കണ്ണിനകത്തൊരു

പെണ്ണിന്റെ കണ്ണിനകത്തൊരു ഞെക്കുവിളക്കുണ്ട് - അതു
കണ്ണിലടിച്ചാല്‍ പിന്നെ കാണാക്കുടുക്കു തന്നെ - ഈ
പെണ്ണിന്റെ കണ്ണിനകത്തൊരു ഞെക്കുവിളക്കുണ്ട്

പ്രേമത്തിന്‍ പെട്ടിപ്പാട്ടും....
പ്രേമത്തിന്‍ പെട്ടിപ്പാട്ടും പാടിനടക്കും

അനുരാഗത്താലവള്‍ക്കു നിത്യം നോട്ടീസയ്ക്കും

താപത്താല്‍ സത്യാഗ്രഹമായ് വീട്ടില്‍ കിടക്കും

പെണ്ണിന്റെ കണ്ണിനകത്തൊരു ഞെക്കുവിളക്കുണ്ട് - അതു
കണ്ണിലടിച്ചാല്‍ പിന്നെ കാണാക്കുടുക്കു തന്നെ - ഈ
പെണ്ണിന്റെ കണ്ണിനകത്തൊരു ഞെക്കുവിളക്കുണ്ട്

ഉറ്റവരാരാനും ഉണ്ടെന്നാകില്‍......
ഉറ്റവരാരാനും ഉണ്ടെന്നാകില്‍ ചൂരല്‍കഷായം
ഉറ്റവരാരാനുണ്ടെന്നാകില്‍ ചൂരല്‍കഷായം
ഹാ കിട്ടാനുള്ളതു കിട്ടിപ്പോയാല്‍ പടച്ചോന്‍ സഹായം

പിന്നെ കട്ടില്‍ വിട്ടെഴുന്നേക്കുമെങ്കിലോ
വസ്ത്രം കാഷായം

ഈ പെണ്ണിന്റെ കണ്ണിനകത്തൊരു ഞെക്കുവിളക്കുണ്ട് - അതു
കണ്ണിലടിച്ചാല്‍ പിന്നെ കാണാക്കുടുക്കു തന്നെ - ഈ
പെണ്ണിന്റെ കണ്ണിനകത്തൊരു ഞെക്കുവിളക്കുണ്ട്

Penninte Kanninakathoru