ചൂട്ടു വീശി പാതിരാവില്‍

 

ചൂട്ടു വീശി പാതിരാവില്‍ ഗാട്ടു പോവും മൂപ്പരേ ഹേ മൂപ്പരേ
ചൂടു വെയ്ക്കാന്‍ നമ്മളുക്കൊരു തീക്കൊള്ളി തന്നാട്ടേ (2)

ചുണ്ടിലൊരു ചുരുട്ടുമായ് മണ്ടി മണ്ടി നാട്ടില്
തെണ്ടിത്തിന്നു തേന്‍ കുടിയ്ക്കാന്‍ നാണമില്ലേ മൂപ്പരേ (2)
(ചൂട്ടു വീശി ....)

അക്കരെ നിക്കണ ചക്കരമാവിന്റെ പൂക്കുലയില് കണ്ടൂല്ലോ (2)
ഇക്കരെയുള്ളൊരു ചെമ്പകക്കാടിന്റെ മുക്കിലിരിക്കണ കണ്ടൂല്ലോ
(ചൂട്ടു വീശി …....)

പിന്നിലൊരു പഞ്ചായത്ത് വിളക്കു വെച്ചതാരാണ്
എണ്ണയിട്ടു കരിതുടച്ചു തിരി കൊളുത്തിയതാരാണ് (2)
(ചൂട്ടു വീശി …......)

ഒന്നു തുറക്കണു പിന്നെ അടക്കണു കണ്ണിലു വല്ലതും പൊയ്പ്പോയോ (2)
മിണ്ടാതോടുന്നതെന്താണു നിന്റെ മുണ്ടിനു തീയ് പിടിച്ചല്ലോ
ചൂട്ടു വീശി പാതിരാവില്‍ ഗാട്ടു പോവും മൂപ്പരേ ഹേ മൂപ്പരേ
ചൂടു വെയ്ക്കാന്‍ നമ്മളുക്കൊരു തീക്കൊള്ളി തന്നാട്ടേ (2)

   
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Choottu veeshi

Additional Info

അനുബന്ധവർത്തമാനം