തെക്കുന്നു നമ്മളൊരു

 

തെക്കുന്നു നമ്മളൊരു ചക്കൊന്നു വാങ്ങി വന്ന്
തക്കത്തിലിവിടെ ഞാന്‍ കുഴിച്ചിട്ടല്ലോ കുഴിച്ചിട്ടല്ലോ
വാണിയംകുളത്തുള്ള വണ്ടിപ്പേട്ടയില്‍ നിന്നു
വാങ്ങീ ഞാന്‍ നല്ല രണ്ടു മണിക്കാളകള്‍ മണിക്കാളകള്‍
തെക്കുന്നു നമ്മളൊരു ചക്കൊന്നു വാങ്ങി വന്ന്
തക്കത്തിലിവിടെ ഞാന്‍ കുഴിച്ചിട്ടല്ലോ ഞാന്‍ കുഴിച്ചിട്ടല്ലോ

നേരം കറുത്തുവല്ലോ മാനമിരുട്ടിയല്ലോ
ഓരയം നോക്കിയോടു പൊന്നു കാളേ എന്റെ പൊന്നു കാളേ (2)
വൈക്കത്തെ കായലീന്നു വൈക്കോലു തിന്നു കാള
കൊച്ചീലഴിമുഖത്തെ പച്ചപ്പുല്ലും നല്ല പച്ചപ്പുല്ലും
തെക്കുന്നു നമ്മളൊരു... ഹൈ തെക്കുന്നു നമ്മളൊരു
ചക്കൊന്നു വാങ്ങി വന്ന്
തക്കത്തിലിവിടെ ഞാന്‍ കുഴിച്ചിട്ടല്ലോ ഞാന്‍ കുഴിച്ചിട്ടല്ലോ

കന്യാകുമാരിയിലെ കാറ്റു കലക്കിത്തരാം
കയ്യിലു കായില്ലല്ലോ തവിടു വാങ്ങാന്‍
കാളേ തവിടു വാങ്ങാന്‍ (2)
കണ്ണൂര്‍ കടപ്പുറത്തെ മണ്ണ് കലക്കിത്തരാം
പിണ്ണാക്കു തിന്നു പോയാല്‍ കണ്ണിന്നു കേട്
കാളേ കണ്ണിന്നു കേട്
തെക്കുന്നു നമ്മളൊരു ഹൈ തെക്കുന്നു നമ്മളൊരു
ചക്കൊന്നു വാങ്ങി വന്ന്
തക്കത്തിലിവിടെ ഞാന്‍ കുഴിച്ചിട്ടല്ലോ ഞാന്‍ കുഴിച്ചിട്ടല്ലോ

കോഴിക്കോട്ടങ്ങാടീലെ വാഴയ്ക്ക ചുട്ടു തരാം
കൊല്ലത്തു കൊയ്തെടുത്ത നെല്ലു തന്നീടാം
നല്ല നെല്ലു തന്നീടാം (2)
കുന്നിന്‍ തലപ്പത്തൊരു ബംഗ്ലാവു കെട്ടിത്തരാം
പെണ്ണൊന്നു കെട്ടിത്തരാം പൊന്നുകാളേ
എന്റെ പൊന്നുകാളേ
തെക്കുന്നു നമ്മളൊരു ഹൈ തെക്കുന്നു നമ്മളൊരു
ചക്കൊന്നു വാങ്ങി വന്ന്
തക്കത്തിലിവിടെ ഞാന്‍ കുഴിച്ചിട്ടല്ലോ ഞാന്‍
കുഴിച്ചിട്ടല്ലോ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thekkunnu nammaloru

Additional Info

അനുബന്ധവർത്തമാനം