മണവാളൻ ബന്നല്ലോ
Music:
Lyricist:
Singer:
Film/album:
മണവാളന്‍ ബന്നല്ലോ പുതുമാരന്‍ ബന്നല്ലോ
കുയലൊച്ച മുഴങ്ങിയല്ലോ ഖദീജാ
മണവാട്ടി മുഖം താഴ്ത്തി മയങ്ങീടൊല്ലേ
നാണം കുണുങ്ങീടൊല്ലേ (മണവാളന്‍. . . )
മണിവളയണിക്കയ്യില്‍ മൈലാഞ്ചിയണിയേണം
മലര്‍മിഴി രണ്ടിലും മയ്യുവേണം നല്ല മയ്യുവേണം
മാറത്തു മാണിക്യ മണിത്താലിയണിയേണം
മയില്‍പ്പീലിച്ചുരുള്‍മുടിയില്‍ ഖദീജാ
മണമുള്ള കുടമുല്ലമലര്‍ ചൂടേണം മുല്ലമലര്‍ ചൂടേണം
കലയുള്ള മണവാളന്‍ കവിയല്ലോ മണവാളന്‍
കരിനീലമിഴികളില്‍ കവിതവേണം നല്ല കവിതവേണം
ചന്ദനമരം വെട്ടി ചതുരത്തില്‍ പടികെട്ടി
അതിന്മേലിരുത്തിടേണം അവനെ
ചാമരവിശറികൊണ്ടു വീശിടേണം നന്നായ് വീശിടേണം
താളത്തില്‍ കൈകൊട്ടി തളിര്‍വെറ്റില ചുരുട്ടി
തരുണിമാരണിനിരന്നെതിരേല്‍ക്കണം വേഗമെതിരേല്‍ക്കണം
മണവാളന്‍ ബന്നല്ലോ പുതുമാരന്‍ ബന്നല്ലോ
കുയലൊച്ച മുഴങ്ങിയല്ലോ ഖദീജാ
മണവാട്ടി മുഖം താഴ്ത്തി മയങ്ങീടൊല്ലേ
നാണം കുണുങ്ങീടൊല്ലേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Manavaalan bannallo
Additional Info
ഗാനശാഖ: