അറിയാത്ത പുഷ്പവും അകലത്തെ പൂന്തേനും

 

അറിയാത്ത പുഷ്പവും അകലത്തെ പൂന്തേനും
ഒരുമിക്കും ബന്ധത്തിന്‍ പേരെന്താണോ
അറിഞ്ഞും അറിയാത്ത അനുരാഗമാണോ
(അറിയാത്ത...)

മനസ്സില്‍ മൂകത വാക്കിലും ശൂന്യത
പ്രണയമൊന്നേ അറിയുന്നു ചേതന (2 )
ഭാഷയില്ലാത്ത ബന്ധമൊന്നിതോ (2)
ഒരു സംഗമത്തില്‍ ഹൃദയമിണക്കീ (2)
(അറിയാത്ത....)

പ്രായം പ്രായത്തിന്‍ ചെവിയിലോതുമത്
വിടര്‍ന്നാല്‍ നുള്ളി എറിയാനരുതല്ലോ ( 2)
നല്‍കിയ വാക്കുകള്‍ ശിലപോല്‍ നില്‍ക്കവേ
ചെയ്തികളൊക്കെയും ഹിമകണമായി (2)
(അറിയാത്ത....)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ariyatha pushpavum akalathe poonthenum

Additional Info

അനുബന്ധവർത്തമാനം