പതിനേഴാം വയസ്സില്‍

പതിനേഴാം വയസ്സില്‍ എന്നില്‍ നിന്നില്‍
ആ പ്രായം കാട്ടിയ ചപലതകള്‍ക്ക്
കോടി നമസ്കാരം (പതിനേഴാം..)

വെണ്ണിലാവൊളി വിരിഞ്ഞപോലെ
വെള്ളത്തുള്ളികള്‍ ചിതറും പോലെ
പതിനേഴാം വയസ്സില്‍ എന്നില്‍ നിന്നില്‍
ആ പ്രായം കാട്ടിയ ചപലതകള്‍ക്ക്
കോടി നമസ്കാരം

മരതകമണിമയ മണല്‍മെത്തകളില്‍
പാട്ടുകള്‍ പാടിയ കൊച്ചിളം കാറ്റിന്
തിരയാല്‍ മറനല്‍കും
വെണ്‍കുളിര്‍ ശിലകള്‍ക്ക്
ആശിസ്സു നേര്‍ന്നിടും ചന്ദനതുള്ളികള്‍ക്ക്
കോടിനമസ്കാരം ശതകോടിനമസ്കാരം
പതിനേഴാം വയസ്സില്‍ എന്നില്‍ നിന്നില്‍
ആ പ്രായം കാട്ടിയ ചപലതകള്‍ക്ക്
കോടി നമസ്കാരം

എന്നോടിണങ്ങിവരും നിന്‍കാലിണകളേ
സംഗമം നേടാന്‍ ഉയർന്ന നിന്‍കൈകളേ
എന്മുഖം തെളിയും നിന്‍ അഞ്ജനമിഴികളേ
കന്മദം മണക്കും ഉന്മദച്ചൊടികളേ..
കോടിനമസ്കാരം ശതകോടിനമസ്കാരം

കല്‍പ്പനയുണര്‍ത്തിയ പുലരി മുഹൂര്‍ത്തമേ
അവസരമൊരുക്കിയ സന്ധ്യാവേളകളേ
ജന്മം നല്‍കിയ താതമാതാക്കളേ
നമ്മേ കാത്തിരിക്കും ഭാവികാലമേ..
കോടിനമസ്കാരം ശതകോടിനമസ്കാരം
കോടിനമസ്കാരം ശതകോടിനമസ്കാരം

പതിനേഴാം വയസ്സില്‍ എന്നില്‍ നിന്നില്‍
ആ പ്രായം കാട്ടിയ ചപലതകള്‍ക്ക്
കോടി നമസ്കാരം
കോടിനമസ്കാരം ശതകോടിനമസ്കാരം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pathinezham vayassil

Additional Info

Year: 
1980

അനുബന്ധവർത്തമാനം