അറിയാത്ത പുഷ്പവും - F

അറിയാത്ത പുഷ്പവും അകലത്തെ പൂന്തേനും
ഒരുമിക്കും ബന്ധത്തിന്‍ പേരെന്താണോ
അറിഞ്ഞും അറിയാത്ത അനുരാഗമാണോ
(അറിയാത്ത...)

മനസ്സില്‍ മൂകത വാക്കിലും ശൂന്യത
പ്രണയമൊന്നേ അറിയുന്നു ചേതന
ഭാഷയില്ലാത്ത ബന്ധമൊന്നിതോ
ഒരു സംഗമത്തില്‍ ഹൃദയമിണക്കീ
ഒരു സംഗമത്തില്‍ ഹൃദയമിണക്കീ
(അറിയാത്ത...)

പ്രായം പ്രായത്തിന്‍ ചെവിയിലോതുമത്
വിടര്‍ന്നാല്‍ നുള്ളി എറിയാനരുതല്ലോ
തിരകൾ പൊട്ടി ഒഴുമീ നദി
നിന്റെയും എന്റെയും ലോകമൊരുക്കി
(അറിയാത്ത...)

പ്രദമവീക്ഷണത്തിൽ ഇടഞ്ഞു കണ്ണും കണ്ണും
വീണ്ടും കാണാൻ കൊതിയുണർത്തിയുള്ളിൽ
മനസ്സു മനസ്സിന് മധുരം പകർന്ന്
യുഗമോളവുമിത് നിലനിന്നെങ്കിൽ
യുഗമോളവുമിത് നിലനിന്നെങ്കിൽ
(അറിയാത്ത...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ariyatha pushpavum - F

Additional Info

Year: 
1980

അനുബന്ധവർത്തമാനം