ഗംഗേ മഹാമംഗളേ

 

 

യാ ദേവീ സർവഭൂപേഷു മാതൃരൂപേണ സംസ്ഥിതാ
നമസ്തസ്യേ നമസ്തസ്യേ  നമസ്തസ്യേ  നമോ നമഃ
ശരണാഗത ദീനാർഥ പരിത്രാണ പരായണേ
സർവസാക്തി ഹരേ  ദേവീ നാരായണീ നമോസ്തുതേ
മായേ ദേവീ...

ഗംഗേ മഹാമംഗളേ അമ്മേ ജഗത്കാരിണീ
കനിവോടു കൈക്കൊള്ളണേ എന്നാത്മ മന്ത്രാരതി
നിന്നലിവിൽ മുങ്ങുമ്പോൾ ആത്മാവിലേതോ
പുനർജ്ജന്മ സൂര്യോദയം സൂര്യോദയം

കൈലാസ മന്ദാകിനീ കൈവല്യ സന്ദായിനീ
ഇനിയൊന്നു കേൾക്കില്ലയോ
പ്രാണന്റെ വനരോദനം
അമരശിവ മൗലിയിൽ  കാല ഹിമ ബിന്ദുവായ് പൊഴിയുന്ന സാഫല്യമേ സാഫല്യമേ
ഗംഗേ മഹാമംഗളേ അമ്മേ ജഗത്കാരിണീ

യാ ദേവീ സർവഭൂപേഷു ച്ഛായാരൂപേണ സംസ്ഥിതാ
നമസ്തസ്യേ നമസ്തസ്യേ  നമസ്തസ്യേ  നമോ നമഃ

ശ്രീ രുദ്രതീർഥാത്മികേ നിന്നഴകളിൽ  ചേർക്കുകെൻ പൈതൃകം
വാരാണസീ പുണ്യമേ കൈയേൽക്കുകീ ജന്മമാം മൺകുടം
നീ ദേവഭൂമിയുടെ സീമന്തരേഖ
മാതൃത്വമണിയുന്ന  മാംഗല്യസൂത്രം
നീ ദേവഭൂമിയുടെ സീമന്തരേഖ
മാതൃത്വമണിയുന്ന  മാംഗല്യസൂത്രം
എങ്ങു നീ മറയുന്നു നീഹാരഗംഗേ
എന്തു നീ തേടുന്നു വാത്സല്യ ഗംഗേ
ഗംഗേ മഹാമംഗളേ അമ്മേ ജഗത്കാരിണീ

യാ ദേവീ സർവഭൂപേഷു മായാരൂപേണ സംസ്ഥിതാ
നമസ്തസ്യേ നമസ്തസ്യേ  നമസ്തസ്യേ  നമോ നമഃ

ഭാഗീരഥീ തീരമേ കേഴുന്ന രാധാമുഖം നിൻ മുഖം
ഒഴുകുന്ന കാരുണ്യമേ ജീവന്റെ സീതായനം നിൻ മനം
ആദിത്യബിംബമിന്നഗ്നിസാക്ഷി
കാലാതിവർത്തിയാം കർമ്മസാക്ഷി
ആദിത്യബിംബമിന്നഗ്നിസാക്ഷി
കാലാതിവർത്തിയാം കർമ്മസാക്ഷി
നീയെന്നുമമ്മേ മഹാസ്നേഹഗാത്രി
നീ മാത്രമമ്മേ മഹോദാരധാത്രി
നീയെന്നുമമ്മേ മഹാസ്നേഹഗാത്രി
നീ മാത്രമമ്മേ മഹോദാരധാത്രി
(ഗംഗേ മഹാമംഗളേ ...)

-----------------------------------------------------------------

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Gange mahamangale

Additional Info

അനുബന്ധവർത്തമാനം