വാർതിങ്കളുദിക്കാത്ത - M

വാര്‍തിങ്കളുദിക്കാത്ത വാസന്തരാത്രിയില്‍
എന്തിനീ അഷ്ടമംഗല്യം 
പൂമണം മായുമീ ഏകാന്തശയ്യയില്‍ 
എന്തിനീ അനംഗമന്ത്രം
വിരൽതൊടുമ്പോള്‍ പിടയുന്ന വീണേ..
വിരൽതൊടുമ്പോള്‍ പിടയുന്ന വീണേ
ഇനി എനിക്കാരാണോ - നീയല്ലാ-
തിനിയെനിക്കാരാണോ
വാര്‍തിങ്കളുദിക്കാത്ത വാസന്തരാത്രിയില്‍
എന്തിനീ അഷ്ടമംഗല്യം

താംബൂലമൊരുക്കി വച്ചു - കണി
താംബാളം നിറച്ചു വെച്ചു 
കളകാഞ്ചി ഉണരാതെ 
കോണ്‍പുര വാതിലില്‍
ദേവനെ കാത്തു നിന്നൂ
മാറോടു ചേര്‍ത്ത്‌ പരിഭവപൂമുത്ത്‌
മനസ്സില്‍ മയങ്ങി വീണു
ഇനിയെത്ര ഋതുക്കളെ കൈകൂപ്പണം
ജന്മം ഇനിയെത്ര ദൂരം പോകേണം
വാര്‍തിങ്കളുദിക്കാത്ത വാസന്തരാത്രിയില്‍
എന്തിനീ അഷ്ടമംഗല്യം

മൗനം കൊണ്ടടച്ചു വച്ചു - മോഹം
പുളകത്തില്‍ പൊതിഞ്ഞു വെച്ചു 
പറയുവാനാശിച്ച സ്നേഹപഞ്ചാക്ഷരി
ഇടനെഞ്ചില്‍ തേങ്ങിനിന്നൂ
ആതിര ഉറങ്ങി ആവണിയകന്നൂ
ഹരിചന്ദനക്കുറി അലിഞ്ഞു
ഇനിയെത്ര ഋതുക്കളെ കൈകൂപ്പണം
ജന്മം ഇനിയെത്ര ദൂരം പോകേണം

വാര്‍തിങ്കളുദിക്കാത്ത വാസന്തരാത്രിയില്‍
എന്തിനീ അഷ്ടമംഗല്യം 
പൂമണം മായുമീ ഏകാന്തശയ്യയില്‍ 
എന്തിനീ അനംഗമന്ത്രം
വിരൽതൊടുമ്പോള്‍ പിടയുന്ന വീണേ
ഇനി എനിക്കാരാണോ - നീയല്ലാ-
തിനിയെനിക്കാരാണോ
വാര്‍തിങ്കളുദിക്കാത്ത വാസന്തരാത്രിയില്‍
എന്തിനീ അഷ്ടമംഗല്യം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vaarthinkaludikkatha - M

Additional Info

Year: 
1999

അനുബന്ധവർത്തമാനം