മംഗല ആതിര നൽപ്പുരാണം

മംഗല ആതിര നൽപ്പുരാണം
എങ്കിലോ കേട്ടാലുമുളെളവണ്ണം
പണ്ടൊരു ത്രേതായുഗത്തിങ്കല്
ഉത്തമനായൊരു വൈദികന്
വിണ്മയിൽ കന്യകയും ജനിച്ചു
കന്യകയും ജനിച്ചു
ആ കന്യ കാലേ ചെറുപ്പത്തിലേ
ഉത്തമനായൊരു വൈദികൻതാൻ
വന്നിട്ടു കർമ്മ വിവാഹം ചെയ്തു
കുടികുളി കല്യാണം കഴിയും മുമ്പേ
ഈശൽ കൂടാതെ വന്നന്തകനും
വൈദികൻ തന്നുയിർ കൊണ്ടുംപോയി
കൈലാസത്തിങ്കൽ മുറമുഴങ്ങി
മാമലമംഗമനം തെളിഞ്ഞു
പൂമുടി മാലകൾ ചൂടുംനേരം
കന്യക*ട്ടൊരൊച്ച കേട്ടു
നീലകണ്ഠൻ തിരുമുമ്പിൽ ചെന്നു
പാർവ്വതീദേവി അരുളിച്ചെയ്തു
എന്നുടെ ചങ്ങാതിയായവനേ
ഇന്നലെ കർമ്മവിവാഹം ചെയ്തു
ഇന്നവൾകണവൻതന്നുയിരും പോയി
ഇന്നവൾകണവന്നിണപിരികിൽ
ഞാനും തിരുമേനി വീണ്ടുന്നില്ല
എന്നങ്ങു പാർവതി ചൊന്നനേരം
കഷ്ടമിതെന്നങ്ങു ശങ്കരനും
കർമ്മപ്പിഴതന്നാലാകതില്ലാ
കാലപുരത്തേയ്ക്കു നോക്കി നാഥൻ
കാലനുമപ്പോൾ ഭയം തുടങ്ങി
വൈദീകൻതന്നുയിർ കാഴ്ച വച്ചു
മംഗല്യഹാനി നിനക്കില്ലെന്നും
മംഗല ആതിര നോറ്റു കൊൾകാ
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mangala aathira nalpuranam

Additional Info

Year: 
1999

അനുബന്ധവർത്തമാനം