ആത്തോലേ ഈത്തോലേ

ആത്തോലേ ഈത്തോലെ കുഞ്ഞാത്തോലേ കുഞ്ഞാത്തോലേ
കേട്ടില്ലേ നാട്ടിലെ വർത്തമാനം
വർത്തമാനം
കളിയല്ല പൊളിയല്ല കുഞ്ഞാത്തോലേ കുഞ്ഞാത്തോലേ
ആലത്തോരാലിന്മേൽ ചക്ക കായ്ച്ചു
ചക്ക കായ്ച്ചു
ആത്തോലേ ഈത്തോലെ കുഞ്ഞാത്തോലേ കുഞ്ഞാത്തോലേ

ഓതിയ്ക്കൻ അമ്പൂരിയിരട്ടപെറ്റു 
ഇരട്ടപെറ്റു
കിണ്ടീടെ മുരലിലോരാന പോയി 
ആന പോയി
കുഞ്ഞിയുറുമ്പിന്റെ കാതുകുത്തി 
കാതുകുത്തി
ചെണ്ടു മുറിച്ചു കുരകുമിട്ടു
കുരകുമിട്ടു
കളിയല്ല പൊളിയല്ല കുഞ്ഞാത്തോലേ കുഞ്ഞാത്തോലേ
ആത്തോലേ ഈത്തോലെ കുഞ്ഞാത്തോലേ കുഞ്ഞാത്തോലേ
ആത്തോലേ ഈത്തോലെ കുഞ്ഞാത്തോലേ കുഞ്ഞാത്തോലേ

കണ്ണൻചിരട്ടയ്ക്കു ഗർഭമുണ്ടായ്
ഗർഭമുണ്ടായ്
ഗോപുരം തിങ്ങി രണ്ടീച്ച ചത്തു 
ഈച്ച ചത്തു
കൊച്ചീലഴിമുഖം തീ പിടിച്ചു
തീ പിടിച്ചു
കോഴിക്കോട്ടാന തിരുപ്പറഞ്ഞു
തിരുപ്പറഞ്ഞു
നൂറ്റും കുടത്തിൽ രണ്ടാനപോയി
ആനപോയി
കളിയല്ല പൊളിയല്ല കുഞ്ഞാത്തോലേ കുഞ്ഞാത്തോലേ
ആത്തോലേ ഈത്തോലെ കുഞ്ഞാത്തോലേ കുഞ്ഞാത്തോലേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aathole eethole

Additional Info

Year: 
1999

അനുബന്ധവർത്തമാനം