കണ്ണാന്തളി മുറ്റത്തെ പൂത്തുമ്പി കുഞ്ഞാത്തോലെ
കണ്ണാന്തളി മുറ്റത്തെ പൂത്തുമ്പി കുഞ്ഞാത്തോലെ
വായോ ഇതിലേ വായോ (2)
ചെങ്കദളിക്കൂമ്പുണ്ടേ കുളിരാടാന്‍ പൂങ്കുളമുണ്ടേ
പുള്ളോര്‍ക്കുടമുണ്ടേ
പൊന്നരയാല്‍ കൊമ്പത്തെന്‍ മാടത്ത കിളിമകളുണ്ടെ
കൂടെ കഥ പറയാന്‍
വാര്യത്തെ തേന്‍മാവിന്‍ താഴത്തേ പൂങ്കൊമ്പത്തു
മഴവില്ലില്‍ ഊഞ്ഞാലുണ്ടേ (കണ്ണാന്തളി...)
മുല്ലപ്പെണ്ണു കോടിയുടുക്കും തേവരുള്ള നാലകത്തു
ആളിമാരൊത്തു വരാമോ
നാളും പേരും ചൊല്ലിത്തരാമോ (2)
തൊട്ടു തൊടിയിലുള്ളൊരേട്ടനെ കാണുമ്പോള്‍
നാണിച്ചു നില്‍ക്കുമോ മിണ്ടാ തുമ്പി (കണ്ണാന്തളി...)
ആയിരം തിരി തെളിഞ്ഞു ആളലങ്കാരം തുടങ്ങി
വെള്ളോട്ടു വള കിലുങ്ങി
പുണ്യാഹക്കിണ്ണം തുള്ളിത്തുളുമ്പി
തിരുതേവിപ്പെണിനെ പൂ കൊണ്ടു മൂടാന്‍
ചെങ്ങനാട്ടമ്പലക്കാറ്റേ വായൊ (കണ്ണാന്തളി...)
------------------------------------------------------------------------------
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(2 votes)
Kannanthali muttathe
Additional Info
ഗാനശാഖ: