കസ്തൂരിക്കുറി തൊട്ട് - M

കസ്തൂരിക്കുറി തൊട്ട് കസവുമുണ്ടുടുത്തിട്ട്
കണിദീപം കൊളുത്തുന്ന പൊൻപുലരി
സല്ലാപക്കിളികള്‍ക്ക് പാലൂട്ടും നിന്‍ മുന്നില്‍
ജന്മങ്ങള്‍ തളിര്‍ക്കുന്നതൊന്നു പോലെ
വാത്സല്യത്തേന്‍കുടം നിറയുന്ന പുഴയുടെ പാട്ടും നീയല്ലേ
കൈചേര്‍ത്തു നീയൊരു മണിമുത്തം നല്‍കുമ്പോള്‍
കണ്ണില്‍ സ്നേഹം കടലു പോലെ
കസ്തൂരിക്കുറി തൊട്ട് കസവുമുണ്ടുടുത്തിട്ട്
കണിദീപം കൊളുത്തുന്ന 
പൊൻപുലരി

ഒന്നിന്‍മേലൊന്നായ് മാമഴച്ചിറകിലെ
മണിമയില്‍പ്പീലികള്‍ അരികിൽ വെച്ചു
അല്ലിപ്പൂങ്കാറ്റിന്‍ ചുംബനക്കുളിരു ഞാന്‍
അനുജനു നല്‍കാന്‍ കരുതി വെച്ചു
സ്വര്‍ണ്ണച്ചരടിലരഞ്ഞാണം
ഇനി സ്വപ്നം കൊണ്ടു തുലാഭാരം
കന്നിവിളക്കിനു ചോറൂണ് എന്‍ കണ്ണല്ലേ നീ
ഒരു ജീവിനില്‍ ഇരുമെയ്യുകള്‍ ഒരുമിക്കും കളിവിളയാട്ടം
കണ്ടവരുണ്ടോ
കസ്തൂരിക്കുറി തൊട്ട് കസവുമുണ്ടുടുത്തിട്ട്
കണിദീപം കൊളുത്തുന്ന 
പൊൻപുലരി

മാതൃ ദേവോഃ ഭവഃ
പിതൃ ദേവോഃ ഭവഃ
ആചാര്യ ദേവോഃ ഭവഃ
അതിഥി ദേവോഃ ഭവഃ

പുന്നെല്ലിന്‍ പാടം 
വാസനക്കതിരിലെ
പുതുമണിയെല്ലാം നിനക്കു തന്നു
കണ്ണിന്മേല്‍ കണ്ണായ് അക്ഷരച്ചിമിഴിലെ
അറിവുകളും ഞാന്‍ പകര്‍ന്നു തന്നു
അണ്ണന്‍-തമ്പി കുളിച്ചു വാ
ഈ പൊന്നിന്‍‌കിണ്ണം നിറച്ചു താ
കണ്ണില്‍ കണ്ടതു ജയിച്ചു വാ നീ ഒന്നാമനായ്
ഒരു നൊമ്പരമറിയാതിവനൊരു പൂവിനു
കാവലിരുന്നതു കണ്ടവരുണ്ടോ

കസ്തൂരിക്കുറി തൊട്ട് കസവുമുണ്ടുടുത്തിട്ട്
കണിദീപം കൊളുത്തുന്ന പൊൻപുലരി
സല്ലാപക്കിളികള്‍ക്ക് പാലൂട്ടും നിന്‍ മുന്നില്‍
ജന്മങ്ങള്‍ തളിര്‍ക്കുന്നതൊന്നു പോലെ
വാത്സല്യത്തേന്‍കുടം നിറയുന്ന പുഴയുടെ പാട്ടും നീയല്ലേ
കൈചേര്‍ത്തു നീയൊരു മണിമുത്തം നല്‍കുമ്പോള്‍
കണ്ണില്‍ സ്നേഹം കടലു പോലെ
കസ്തൂരിക്കുറി തൊട്ട് കസവുമുണ്ടുടുത്തിട്ട്
കണിദീപം കൊളുത്തുന്ന 
പൊൻപുലരി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kasthoorikkuri thottu - M

Additional Info

Year: 
2003

അനുബന്ധവർത്തമാനം