നീയെൻ വീണയിൽ

നീയെൻ വീണയിൽ രാഗമായ് താളമായ്
പദമായ് ലയമായ് വരൂ ദേവീ
നീയെൻ വീണയിൽ രാഗമായ് താളമായ്
പദമായ് ലയമായ് വരൂ ദേവീ

നെഞ്ചം കവരും തഞ്ചം നിറയും മഞ്ചം
മനസ്സിൽ നിനക്കു ഞാൻ ഒരുക്കി വെച്ചു
നെഞ്ചം കവരും തഞ്ചം നിറയും മഞ്ചം
മനസ്സിൽ നിനക്കു ഞാൻ ഒരുക്കി വെച്ചു
ദീപം തെളിയും താലം ഉഴിയും
നേരം ശംഖധ്വനികൾ മുഴങ്ങും
ദീപം തെളിയും താലം ഉഴിയും
നേരം ശംഖധ്വനികൾ മുഴങ്ങും
ഉണരുക ദേവീ അണയുക ദേവീ അരുളുക
ദേവീ വരമരുളൂ.....ശ്രീദേവീ........

നീയെൻ വീണയിൽ രാഗമായ് താളമായ്
പദമായ് ലയമായ് വരൂ ദേവീ

മന്ത്രം ശ്രുതിലയതന്ത്രം നിറയും മന്ത്രം
കാതിൽ കനിഞ്ഞു നീ പകർന്നു നൽകൂ
മന്ത്രം ശ്രുതിലയതന്ത്രം നിറയും മന്ത്രം
കാതിൽ കനിഞ്ഞു നീ പകർന്നു നൽകൂ
യാമം ബ്രഹ്മ യാമം ധന്യ നേരം തിരുമുൽക്കണികളൊരുക്കും
യാമം ബ്രഹ്മ യാമം ധന്യ നേരം തിരുമുൽക്കണികളൊരുക്കും
ഉണരുക ദേവീ അണയുക ദേവീ അരുളുക ദേവീ
വരമരുളൂ......ശ്രീദേവീ........

നീയെൻ വീണയിൽ രാഗമായ് താളമായ്
പദമായ് ലയമായ് വരൂ ദേവീ
നീയെൻ വീണയിൽ രാഗമായ് താളമായ്
പദമായ് ലയമായ് വരൂ ദേവീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Neeyen Veenayil

Additional Info

Year: 
1984

അനുബന്ധവർത്തമാനം