കാവേരിപ്പുഴയിൽ
ഓഹോ ഓഹോ ഓ..ഓ..ഓ...
കാവേരിപ്പുഴയിൽ കരി ഈട്ടി തോണിയിൽ
കണിവല വീശാൻ പോയോനെ മലയരയാ
കണിവല വീശാൻ പോയോനെ മലയരയാ എന്റെ മാനഴകാ
നീ കല്യാണ മാലയിട്ടൊരു കണ്മണി ഞാൻ
നീ കല്യാണ മാലയിട്ടൊരു കണ്മണി ഞാൻ
കാട്ടുപുല്ലാങ്കുഴലൂതി നടന്നൊരു പെൺകൊടി ഞാൻ

കാളിയമ്മ തിരുനടയിൽ ആട്ടത്തിരുനാളിൽ
കൂടിയാട്ടമാടി മുടിയാട്ടമാടി
കാളിയമ്മ തിരുനടയിൽ ആട്ടത്തിരുനാളിൽ
കൂടിയാട്ടമാടി മുടിയാട്ടമാടി
പാദസരം കിലുങ്ങിയാടി പാതിരാക്കിളി പാട്ടു പാടി
പാദസരം കിലുങ്ങിയാടി പാതിരാക്കിളി പാട്ടു പാടി
പുന്നാര കാറ്റെന്റെ പൂന്തുകിലും
പൊന്നോലക്കുടയാക്കി നീ പുഞ്ചിരിപ്പൂ വിതറി
പുന്നാര കാറ്റെന്റെ പൂന്തുകിലും
പൊന്നോലക്കുടയാക്കി നീ പുഞ്ചിരിപ്പൂ വിതറി
കാവേരിപ്പുഴയിൽ കരി ഈട്ടി തോണിയിൽ
കണിവല വീശാൻ പോയോനെ മലയരയാ എന്റെ മാനഴകാ
നീ കല്യാണ മാലയിട്ടൊരു കണ്മണി ഞാൻ
നീ കല്യാണ മാലയിട്ടൊരു കണ്മണി ഞാൻ
കാട്ടുപുല്ലാങ്കുഴലൂതി നടന്നൊരു പെൺകൊടി ഞാൻ
കാട്ടുപുല്ലാങ്കുഴലൂതി നടന്നൊരു പെൺകൊടി ഞാൻ
മഴമുകിലേ.... ഇടിമിന്നലേ......അരുതേ... പെയ്യരുതേ....
അരയന്റെ തോണി... കയത്തിലാണേ......
അരുമക്കിടാത്തി.... കരയിലാണേ........
കരളു പിടയണു കണിവലക്കാരാ
കരയിലെത്താൻ താമസിക്കരുതേ
കരളു പിടയണു കണിവലക്കാരാ
കരയിലെത്താൻ താമസിക്കരുതേ
ഓഹോ......ഓഹോ........ഓ...ഓ.........
തെയ് തെയ് തോം തെയ് തെയ് തോം
തെയ് തെയ് തോം തെയ് തെയ് തോം
കുലദേവതേ പരദേവതേ കുലദേവതേ പരദേവതേ
കണിവലക്കാരനെ നീ കാത്തു
കണിവലക്കാരനെ നീ കാത്തു
തിരുനടയിൽ കുരുതി തരാം ഇളനീരു തരാം
തിരുനടയിൽ കുരുതി തരാം ഇളനീരു തരാം
തിരുമുടിയാട്ടമാടി പാട്ടു പാടാം
തിരുമുടിയാട്ടമാടി പാട്ടു പാടാം
തിരുമുടിയാട്ടമാടി പാട്ടു പാടാം
തിരുമുടിയാട്ടമാടി പാട്ടു പാടാം
തിരുമുടിയാട്ടമാടി പാട്ടു പാടാം
തിരുമുടിയാട്ടമാടി പാട്ടു പാടാം