വാനവീഥിയിലേതോ

വാനവീഥിയിലേതോ മേഘചകോരം പാടി നടന്നു
എങ്ങു നീ എങ്ങു നീ എന്നിളം ചന്ദ്രികേ നീ പോയിതോ
വാനവീഥിയിലേതോ മേഘചകോരം പാടി നടന്നു
എങ്ങു നീ എങ്ങു നീ എന്നിളം ചന്ദ്രികേ നീ പോയിതോ

സ്നേഹാഴി തൻ അഗാധതയിൽ നിന്നും
ആയിരമാവേശ തിരകളിൽ നിന്നും
സ്നേഹാഴി തൻ അഗാധതയിൽ നിന്നും
ആയിരമാവേശ തിരകളിൽ നിന്നും
ഞാനുയിർ കൊണ്ടു കാറ്റിന്റെ തേരിൽ
ഈ വഴി തീരങ്ങൾ തേടിയലഞ്ഞു
എങ്ങു നീ എങ്ങു നീ എന്നിളം ചന്ദ്രികേ നീ പോയിതോ

വാനവീഥിയിലേതോ മേഘചകോരം പാടി നടന്നു
എങ്ങു നീ എങ്ങു നീ എന്നിളം ചന്ദ്രികേ നീ പോയിതോ

മന്മഥ പൗർണ്ണമി നിൻ കഞ്ചുകത്തിൽ
വെള്ളിളം മുത്തുകൾ ഞാൻ കോർത്തു തന്നു
മന്മഥ പൗർണ്ണമി നിൻ കഞ്ചുകത്തിൽ
വെള്ളിളം മുത്തുകൾ ഞാൻ കോർത്തു തന്നു
നിൻ സ്വപ്ന ലോക യാത്രയ്ക്കു ഞാനീ
നിൻ സ്വപ്ന ലോക യാത്രയ്ക്കു ഞാനീ
പൊൻമണി കിങ്ങിണി തേരൊന്നൊരുക്കി
എങ്ങു നീ എങ്ങു നീ എന്നിളം ചന്ദ്രികേ നീ പോയിതോ

വാനവീഥിയിലേതോ മേഘചകോരം പാടി നടന്നു
എങ്ങു നീ എങ്ങു നീ എന്നിളം ചന്ദ്രികേ നീ പോയിതോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8
Average: 8 (1 vote)
Vaanaveedhiyiletho

Additional Info

Year: 
1984

അനുബന്ധവർത്തമാനം