അമ്പാടിക്കണ്ണൻ നിന്നെ

അമ്പാടിക്കണ്ണൻ നിന്നെ പൊന്നോടക്കുഴലൂതി
അഞ്ജനക്കണ്ണിളക്കി വിളിച്ചപ്പോൾ
അമ്പാടിക്കണ്ണൻ നിന്നെ പൊന്നോടക്കുഴലൂതി
അഞ്ജനക്കണ്ണിളക്കി വിളിച്ചപ്പോൾ
ആരാരും കാണാതെ അരയാൽക്കൊമ്പിലിരുന്നൊരാ
പൂങ്കുയിലൊരു കിന്നാരം ചൊല്ലീ
ആരാരും കാണാതെ അരയാൽക്കൊമ്പിലിരുന്നൊരാ
പൂങ്കുയിലൊരു കിന്നാരം ചൊല്ലീ
അമ്പാടിക്കണ്ണൻ നിന്നെ പൊന്നോടക്കുഴലൂതി
അഞ്ജനക്കണ്ണിളക്കി വിളിച്ചപ്പോൾ

ഗോപികയിന്നു നിൻ ഗോപകുമാരനെ ഗോരോചനക്കുറി അണിയിക്കുമോ
ഗോപികയിന്നു നിൻ ഗോപകുമാരനെ ഗോരോചനക്കുറി അണിയിക്കുമോ
പീലിത്തിരുമുടി കെട്ടിലെ പൂ നുള്ളി കാർകൂന്തലിൽ അവൻ ചൂടിക്കുമോ
പീലിത്തിരുമുടി കെട്ടിലെ പൂ നുള്ളി കാർകൂന്തലിൽ അവൻ ചൂടിക്കുമോ

അമ്പാടിക്കണ്ണൻ നിന്നെ പൊന്നോടക്കുഴലൂതി
അഞ്ജനക്കണ്ണിളക്കി വിളിച്ചപ്പോൾ

കാളിന്ദി തീരത്തെ കാനനച്ഛായയിൽ ഓടക്കുഴൽ വിളി മേളമുണ്ടോ
കാളിന്ദി തീരത്തെ കാനനച്ഛായയിൽ ഓടക്കുഴൽ വിളി മേളമുണ്ടോ
കാലിൽ ചിലമ്പിട്ട് വർണ്ണ കസവിട്ട് ലാസ്യ കേളി നിങ്ങളാടിടുന്നോ  
കാലിൽ ചിലമ്പിട്ട് വർണ്ണ കസവിട്ട് ലാസ്യ കേളി നിങ്ങളാടിടുന്നോ

അമ്പാടിക്കണ്ണൻ നിന്നെ പൊന്നോടക്കുഴലൂതി
അഞ്ജനക്കണ്ണിളക്കി വിളിച്ചപ്പോൾ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Ambadikkannan Ninne