വേമ്പനാട്ട് കായൽതീരത്ത്
വേമ്പനാട്ട് കായൽതീരത്ത് ചീനവല വീഴും തീരത്ത്
മൂവന്തിക്കുടിലിൽ ചന്ദ്രൻ വിളക്കു വെയ്ക്കും നേരത്ത്

നീ വാ നീ വാ എൻ പൊന്നരയാ

കിഴക്കു സൂര്യൻ ഉദിച്ചു പൊങ്ങണ നേരത്ത്
നീയുറക്കമുണരും നേരം നിന്റെ ചാരത്ത്
കിഴക്കു സൂര്യൻ ഉദിച്ചു പൊങ്ങണ നേരത്ത്
നീയുറക്കമുണരും നേരം നിന്റെ ചാരത്ത്
ഒരു ചീനക്കോപ്പയിൽ ഞാൻ ചുടുചായ പകർന്നു തരും
മധുരം അതിൽ മധുരം എൻ പുഞ്ചിരിയായ്
ഒരു ചീനക്കോപ്പയിൽ ഞാൻ ചുടുചായ പകർന്നു തരും
മധുരം അതിൽ മധുരം എൻ പുഞ്ചിരിയായ്
വേമ്പനാട്ട് കായൽതീരത്ത് ചീനവല വീഴും തീരത്ത്
മൂവന്തിക്കുടിലിൽ ചന്ദ്രൻ വിളക്കു വെയ്ക്കും നേരത്ത്
മൂവന്തിക്കുടിലിൽ ചന്ദ്രൻ വിളക്കു വെയ്ക്കും നേരത്ത്
നീ വാ നീ വാ എൻ പൊന്നരയാ
നീ വാ നീ വാ എൻ പൊന്നരയാ
അകലങ്ങളിൽ നീ കന്നിവല വീശാൻ
കളിയോടം തുഴഞ്ഞു വൻ തിരമാല മുറിക്കുമ്പോൾ
അകലങ്ങളിൽ നീ കന്നിവല വീശാൻ
കളിയോടം തുഴഞ്ഞു വൻ തിരമാല മുറിക്കുമ്പോൾ
അരയത്തിപ്പെണ്ണിന്റെ അകനെഞ്ചു നോവുന്നു
അരയത്തിപ്പെണ്ണിന്റെ അകനെഞ്ചു നോവുന്നു
കരയിൽ ഇനിയെപ്പോൾ വരുമെന്റെ പൊന്നരയാ
കരയിൽ ഇനിയെപ്പോൾ വരുമെന്റെ പൊന്നരയാ
വേമ്പനാട്ട് കായൽതീരത്ത് ചീനവല വീഴും തീരത്ത്
മൂവന്തിക്കുടിലിൽ ചന്ദ്രൻ വിളക്കു വെയ്ക്കും നേരത്ത്
മൂവന്തിക്കുടിലിൽ ചന്ദ്രൻ വിളക്കു വെയ്ക്കും നേരത്ത്
നീ വാ നീ വാ എൻ പൊന്നരയാ
നീ വാ നീ വാ എൻ പൊന്നരയാ
തെയ് തെയ് തെയ് തെയ് തെയ്തോം
തെയ് തെയ് തെയ് തെയ് തെയ്തോം