അലീനാ..നീ വരൂ..
അലീനാ.......... നീ വരൂ...............
അലീനാ നീ വരൂ അലീനാ നീ വരൂ
അലീനാ നീ വരൂ അലീനാ നീ വരൂ
അലീനാ എന്നോർമ്മയിൽ കുളിരായ്
തളിരായ് മലരായ് മധുവായ് നീ വന്നു
ഇനി വരില്ലേ നീ ഇനി വരില്ലേ നീ
മാമ്പൂ വിരിയും മാസമിതാണല്ലോ
തേൻ കിനിയുന്ന കനി തേടി നീ വരുമോ
മാമ്പൂ വിരിയും മാസമിതാണല്ലോ
തേൻ കിനിയുന്ന കനി തേടി നീ വരുമോ
മാമരച്ചില്ലയിലൊന്നിൽ ഞാൻ നാലില കൂടു പണിഞ്ഞാൽ
മാമരച്ചില്ലയിലൊന്നിൽ ഞാൻ നാലില കൂടു പണിഞ്ഞാൽ
ആ മണിക്കൂട്ടിലെൻ മാറിൽ മയങ്ങുമോ
അലീനാ എന്നോർമ്മയിൽ കുളിരായ്
തളിരായ് മലരായ് മധുവായ് നീ വന്നു
ഇനി വരില്ലേ നീ ഇനി വരില്ലേ നീ
വാനിൽ ചിമ്മി തെളിയും വെൺ താരമായ്
നീയെൻ കണ്ണിൽ കതിർ വീശി നിൽക്കുന്നുവോ
വാനിൽ ചിമ്മി തെളിയും വെൺ താരമായ്
നീയെൻ കണ്ണിൽ കതിർ വീശി നിൽക്കുന്നുവോ
നാളത്തെ പുലരി വിരിഞ്ഞാൽ
നീ നാണം കൊണ്ടു മറഞ്ഞാൽ
നാളത്തെ പുലരി വിരിഞ്ഞാൽ
നീ നാണം കൊണ്ടു മറഞ്ഞാൽ
ഞാനെന്റെ ഓർമ്മ തൻ കിളിവാതിൽ തുറന്നിടും
അലീനാ എന്നോർമ്മയിൽ കുളിരായ്
തളിരായ് മലരായ് മധുവായ് നീ വന്നു
ഇനി വരില്ലേ നീ ഇനി വരില്ലേ നീ