സൗവർണ്ണവാടിയിലിന്നലെ

സൗവർണ്ണവാടിയിലിന്നലെ നീ വന്നു
മാലേയക്കുറി ചാർത്തി നാണം വിങ്ങും ചിരി വിരിഞ്ഞും
സൗവർണ്ണവാടിയിലിന്നലെ നീ വന്നു
മാലേയക്കുറി ചാർത്തി നാണം വിങ്ങും ചിരി വിരിഞ്ഞും
പുഷ്യരാഗ രത്നമാല മാറിൽ ചാർത്തിയും
പുഷ്യരാഗ രത്നമാല മാറിൽ ചാർത്തിയും
എൻ പ്രിയേ നീ നടനമാടി
എൻ പ്രിയേ നീ നടനമാടി
സൗവർണ്ണവാടിയിലിന്നലെ നീ വന്നു
മാലേയക്കുറി ചാർത്തി നാണം വിങ്ങും ചിരി വിരിഞ്ഞും  

മാൻപേടമിഴികളിൽ മധുര ശൃംഗാരഭാവം
കാമന്റെ ശരമിതോ കാവ്യാനുഭൂതിയോ
മാൻപേടമിഴികളിൽ മധുര ശൃംഗാരഭാവം
കാമന്റെ ശരമിതോ കാവ്യാനുഭൂതിയോ
എന്റെ ഹൃദയത്തിൻ മൃദുല തീരങ്ങളിൽ
എന്റെ ഹൃദയത്തിൻ മൃദുല തീരങ്ങളിൽ
സ്വപ്നമയൂരം നീ സ്വർണ്ണ മരാളം
സ്വപ്നമയൂരം നീ സ്വർണ്ണ മരാളം

സൗവർണ്ണവാടിയിലിന്നലെ നീ വന്നു
മാലേയക്കുറി ചാർത്തി നാണം വിങ്ങും ചിരി വിരിഞ്ഞും  

രാഗേന്ദു വിടരുന്നു നഭസാകെ തെളിഞ്ഞു
രാഗാർദ്ര വിവശമാം  ഭാവമോ  ദാഹമോ
രാഗേന്ദു വിടരുന്നു നഭസാകെ തെളിഞ്ഞു
രാഗാർദ്ര വിവശമാം  ഭാവമോ  ദാഹമോ
എന്റെ സംഗീത സദസ്സിൽ നീയെന്നും
എന്റെ സംഗീത സദസ്സിൽ നീയെന്നും
നർത്തനമാടുമോ ഞാൻ ധന്യനായി
നർത്തനമാടുമോ ഞാൻ ധന്യനായി

സൗവർണ്ണവാടിയിലിന്നലെ നീ വന്നു
മാലേയക്കുറി ചാർത്തി നാണം വിങ്ങും ചിരി വിരിഞ്ഞും
പുഷ്യരാഗ രത്നമാല മാറിൽ ചാർത്തിയും
പുഷ്യരാഗ രത്നമാല മാറിൽ ചാർത്തിയും
എൻ പ്രിയേ നീ നടനമാടി
എൻ പ്രിയേ നീ നടനമാടി
സൗവർണ്ണവാടിയിലിന്നലെ നീ വന്നു
മാലേയക്കുറി ചാർത്തി നാണം വിങ്ങും ചിരി വിരിഞ്ഞും  
സൗവർണ്ണവാടിയിലിന്നലെ നീ വന്നു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Souvvarnnavaadiyilinnale

Additional Info

Year: 
1984

അനുബന്ധവർത്തമാനം