ഇളംകാറ്റിൽ ഒഴുകി

ഇളംകാറ്റിൽ ഒഴുകി വരും ഒരു ഗാനം അതിനൊരു താളം
ഇളംകാറ്റിൽ ഒഴുകി വരും ഒരു ഗാനം അതിനൊരു താളം
ഉറങ്ങാനോ ഉണരാനോ ഉറങ്ങാനോ ഉണരാനോ
ഇണക്കിളികൾ പറന്നുയരാനോ
ഇണക്കിളികൾ പറന്നുയരാനോ
ഇണക്കിളികൾ പറന്നുയരാനോ
ഇളംകാറ്റിൽ ഒഴുകി വരും ഒരു ഗാനം അതിനൊരു താളം
ഇളംകാറ്റിൽ ....

അല്ലിപ്പൂമരച്ചോട്ടിൽ മഞ്ഞിന്റെ കുളിർ ചൂടി
തെന്നലിലൂയലാടി നീ വന്നു
അമ്പിളിക്കല തേരിൽ  വെൺ താരകങ്ങളേറി
പൊന്നണിയിക്കാനിന്നു വന്നു
അല്ലിപ്പൂമരച്ചോട്ടിൽ മഞ്ഞിന്റെ കുളിർ ചൂടി
തെന്നലിലൂയലാടി നീ വന്നു
അമ്പിളിക്കല തേരിൽ  വെൺ താരകങ്ങളേറി
പൊന്നണിയിക്കാനിന്നു വന്നു
ഇവിടൊരു താളം താളം ഇവിടൊരു മേളം മേളം
ഇവിടൊരു താളം താളം ഇവിടൊരു മേളം മേളം
കരളിലാകെ ചൊരിഞ്ഞു മധുരം

ഇളംകാറ്റിൽ ഒഴുകി വരും ഒരു ഗാനം അതിനൊരു താളം
ഇളംകാറ്റിൽ ....

ഇന്നെന്റെ രാഗമോഹം പൊന്മയിലിണകൂട്ടം
പുല്ലാങ്കുഴലിനീണത്തിലാടി
നെഞ്ചകക്കിളി കൊഞ്ചി തന്നിണക്കിളി കെഞ്ചി
മെയ് കുളിരണു ചൂടു തരുമോ
ഇന്നെന്റെ രാഗമോഹം പൊന്മയിലിണകൂട്ടം
പുല്ലാങ്കുഴലിനീണത്തിലാടി  
നെഞ്ചകക്കിളി കൊഞ്ചി തന്നിണക്കിളി കെഞ്ചി
മെയ് കുളിരണു ചൂടു തരുമോ
സരിഗമ നാദം നാദം ജണുതക മേളം മേളം
സരിഗമ നാദം നാദം ഓ. ജണുതക മേളം മേളം
മലരിളം ചുണ്ടിൽ മധുപരാഗം

ഇളംകാറ്റിൽ ഒഴുകി വരും ഒരു ഗാനം അതിനൊരു താളം
ഇളംകാറ്റിൽ ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8
Average: 8 (1 vote)
Ilamkkaatil Ozhuki