ചന്ദനച്ചോലയിൽ
ചന്ദനച്ചോലയിൽ നീരാട്ടിനെത്തിയ കന്യകേ
നിന്റെ ചഞ്ചല പൂമിഴി സ്വപ്നത്തിൽ കണ്ടു ഞാൻ ഇന്നലെ

നീ വാ തേനിമ്പം താ നീ തുമ്പം താ
പൊന്നമ്പിളിക്കല നെറ്റിയിൽ ഞാൻ
ചുംബനത്താൽ കുറിയണിയിക്കാം

താരണി പൂം കാർകുഴൽ നീ മാടി നിന്നപ്പോൾ
കാറ്റൊരു കാട്ടുമുല്ലപ്പൂവെറിഞ്ഞതു നേരിൽ കണ്ടു ഞാൻ

കാട്ടുചോലത്തിരകളിൽ മുങ്ങി നീന്തി നടന്നപ്പോൾ

പൊന്നാമ്പൽ പൂവ് താളം തുള്ളി ഓളം തല്ലി ചാരത്തെത്തി
ചന്ദനച്ചോലയിൽ നീരാട്ടിനെത്തിയ കന്യകേ
നിന്റെ ചഞ്ചല പൂമിഴി സ്വപ്നത്തിൽ കണ്ടു ഞാൻ ഇന്നലെ
കാവിലമ്പല നടയിൽ നീ കൈതൊഴാൻ വരും
നേരം തേടിയെത്തും ഞാനുമെന്റെ ദേവിയെ തൊഴാൻ

നാളും പേരും ചൊല്ലി നീ അർച്ചന ചെയ്യുമ്പോൾ

നിന്നെ താലി കെട്ടും നാളിലെത്തും ദേവനായ് ഞാൻ കണ്ണിൽ തെളിയും