സാഗരം മിഴികളിൽ
സാഗരം മിഴികളിൽ സാന്ത്വനം
മൊഴികളിൽ യാത്രയായ് ശോകമാനസം
രാവിതിൽ അലയുമീ കോകിലം
ഒരു വരി പാടിയോ നീറി നെഞ്ചകം
ഇന്നോളമൊരു നാളും
ആരോടും ചേരാതെ
ഞാൻ തീർത്തൊരനുഭൂതി നീ
ഇന്നെന്റെ അകതാരിൽ
ഞാൻ നെയ്ത സ്വപ്നത്തിൽ
കനലായെരിയുന്നു നീ
പ്രണയമിതാരോ കുറിച്ചിട്ടൊ -
രേകാന്ത രാവിൽ
(സാഗരം...)
ആരോരുമറിയാതെ ഇടനെഞ്ചിലൊരു മാത്ര
ശ്രുതി ചേർത്ത ശ്രീരാഗം നീ
ഇന്നെന്റെ മനതാരിൽ ശ്രുതി മാറി ഒഴുകുന്ന
വിരഹാർദ്രം ഒരു ഗാനം നീ
ഹൃദയമിതാരോ മറന്നിട്ട മൺവീണ പോലെ
(സാഗരം...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Sagaram mizhikalil
Additional Info
Year:
2004
ഗാനശാഖ: